UAE ലേബർ കോടതിയിൽ കേസിന് പോകാൻ വക്കീൽ ആവശ്യമില്ല !!
******************************************************************
പലരും കരുതിയിരിക്കുന്നത് UAE ലേബർ കോടതിയിൽ പോകാൻ വക്കീൽ വേണ്ടി വരും, അതിന് ഒത്തിരി പണച്ചെലവ് ഉണ്ടാവും ... എന്നൊക്കെയാണ്. അതുകൊണ്ടാണ് പലരും ലേബർ കോടതിയിൽ പോകാൻ ശങ്കിക്കുന്നത് എന്ന് അവരുടെ വാക്കുകളിൽ നിന്ന് മനസ്സിലായിട്ടുണ്ട്.
എന്നാൽ ഇനിയെങ്കിലും മനസ്സിലാക്കുക, തൊഴിൽ പരമായ എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആർക്കും ധൈര്യമായി UAE ലേബർ കോടതിയിൽ പോകാം. അവിടെ നമ്മൾ തന്നെയാണ് നമ്മുടെ വക്കീൽ. വേറെ ഒരു വക്കീലും വേണ്ട, വക്കീൽ ഫീസും വേണ്ട.
അതുപോലെത്തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്ന്: തൊഴിൽ പരമായ പ്രശ്നങ്ങളെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ദയവായി അത്തരം കാര്യങ്ങൾ മറ്റുള്ളവരോട് ചോദിക്കാൻ നിൽക്കാതെ നേരിട്ട് ലേബർ ഓഫിസിൽ പോയി ചോദിക്കുക. പൊതുജനങ്ങൾക്ക് നിയമങ്ങൾ അറിയണമെന്നില്ല. പത്തു പേരോട് ചോദിച്ചാൽ 11 മറുപടി ആയിരിക്കും കിട്ടുക. അതിൽ ശരിയുത്തരം ഉണ്ടാവുകയും ഇല്ല. ഒടുവിൽ ചോദ്യം ചോദിച്ച ആൾ ആകെ വട്ടം കറങ്ങും. അതാണ് പലപ്പോഴും സംഭവിക്കുന്നത്.
800665 - ഇതാണ് മിനിസ്ട്രി ഓഫ് ലേബർ - ന്റെ Toll Free നമ്പർ. അതിൽ വിളിച്ചാലും മതി.
Source: പോൾസൺ പാവറട്ടി

