തക്കാളി തോരൻ.....
തക്കാളി. .... 5.. എണ്ണം
സവാള നുറുക്കിയത്.. 2.. എണ്ണം
പച്ചമുളക് അരിഞ്ഞത്.... 6 എണ്ണം.
ഇഞ്ചി ചെറുതായി അരിഞ്ഞത്.. 1 കഷണം
തേങ്ങ ചിരകിയത് ....................... 1 കപ്പ്.
മഞ്ഞൾപൊടി ....................... 1 നുളള്
കുരുമുളക് പൊടി ...................... 1ടീസ്പൂൺ
എണ്ണ ............ ........ 2 ടീസ്പൂൺ
കടുക് ...................... 1 ടീസ്പൂൺ
കറിവേപ്പില ...................... 2 തണ്ട്.
പാകം ചെയ്യുന്ന വിധം: -
ആദ്യമായി എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഇട്ടു താളിക്കുക.. അതിൽ സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ഇട്ടു വഴറ്റണം.. ഇതിനോടൊപ്പം അരിഞ്ഞു വച്ച തക്കാളിയും ചേർത്ത് വഴറ്റണം.... തക്കാളി വാടി തുടങ്ങുമ്പോൾ തേങ്ങ ചിരകിയത്, മഞ്ഞൾപൊടി, കുരുമുളക് പൊടി എന്നിവ ഇട്ട് ഇളക്കി യോജിപ്പിച്ച് ശേഷം വാങ്ങണം.... സ്വാദിഷ്ടമായ തക്കാളി തോരൻ റെഡി........
ഏറ്റവും വേഗത്തിൽ തയ്യാറാക്കാൻ പറ്റിയ വിഭവം ആണ് ഇത് .....