ബീഫ് നേന്ത്രക്കായ [ചാലക്കുടി സ്പെഷ്യല്‍]
ബീഫ് .........1കിലോ
നേന്ത്രക്കായ ......വലുത് രണ്ടെണ്ണം
ഇഞ്ചി .......1 കഷ്ണം
വെളുത്തുളളി ....12 എണ്ണം
പച്ചമുളക് .......10 എണ്ണം
സവാള ....2 എണ്ണം
തക്കാളി .....2 എണ്ണം
ഇറച്ചി മസാല ....2 ടിസ്പൂണ്‍
മുളകുപൊടി........2 ടിസ്പൂണ്‍
മല്ലിപൊടി.......1 ടിസ്പൂണ്‍
മഞ്ഞള്‍ പൊടി.......1 ടിസ്പൂണ്‍
മല്ലിയില .....കുറച്ച്
കറിവേപ്പില ......കുറച്ച്
ഉപ്പ് ...ആവശ്യത്തിന്
വെളിച്ചണ്ണ ......4 ടിസ്പൂണ്‍
തയ്യാറാക്കേണ്ട വിധം......
__________________________
കഴുകി വ്യത്തിയാക്കിയ ബീഫ് മഞ്ഞള്‍ പൊടി ഇഞ്ചി പച്ചമുളക് വെളുത്തുളളി ഇവ ചതച്ചതു ചേര്‍ത്ത് ഒരു മുക്കാല്‍ ഭാഗം വേവിക്കുക ...ശേഷം നേന്ത്രക്കായ ഇട്ടു മുഴുവനും വേവിക്കുക ഇപ്പോള്‍ തന്നെ ഇതൊരു അടിപൊളി ടേസ്റ്റ് ആയിട്ടുണ്ടാവും
ഇനി നമ്മുക്ക് മസാല തയ്യാറാക്കാം
___________________________________ __
പാനില്‍ എണ്ണ ഒഴിച്ചു ചൂടാക്കി അരിഞ്ഞ സവാള ഇട്ടു നന്നായി വഴറ്റുക ....വഴറ്റുമ്പോള്‍ ഉപ്പ് ചേര്‍ത്ത് വഴറ്റുക [ ഉപ്പ് ചേര്‍ക്കുന്നതു വേഗം വഴന്നു കിട്ടുന്നതിനു സഹായിക്കും] ശേഷം ഇറച്ചി മസാല മല്ലിപൊടി ഇവ ചേര്‍ത്ത് വഴറ്റുക ...നന്നായി വഴന്നു വരുമ്പോള്‍ മുളകുപൊടിയും തക്കാളിയും ചേര്‍ക്കുക കൂടെ കറിവേപ്പിലയും ചേര്‍ക്കുക ....ഇതൊരു ഗ്രേവി പരുവമാകുമ്പോള്‍ വേവിച്ചു വച്ച ബിഫ് ചേര്‍ത്തു മിക്സ് ചെയ്യുക ശേഷം മല്ലിയില ഇട്ടു ഇറക്കി വയ്കുക......
Source:- Satheesh Subran