നല്ല എരിവുള്ള കേരള മിക്സ്ചർ
നമുക്ക് ഇന്ന് ഒരു സ്നാക്സ് ഐറ്റം ഉണ്ടാക്കി നോക്കിയാലോ ...
നമ്മൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല എരിവുള്ള കേരള മിക്സ്ചർ ആയാലോ ...
എന്നാൽ പിന്നെ ഞമ്മക്ക് അത് ഒന്ന് നോക്ക്കിയാലോ ...
കടല മാവ് .. 3 ഗ്ലാസ്.
അരിപ്പൊടി .. അര ഗ്ലാസ്
മഞ്ഞൾപൊടി അര ടീസ്പൂൺ
കായപോടി അര ടീസ്പൂൺ
മുളകുപൊടി രണ്ടു ടീസ്പൂൺ
കറിവേപ്പില,ഉപ്പു പാകത്തിന്
അവിൽ അര ഗ്ലാസ്
പൊട്ടു കടല 50 ഗ്രാം
നിലക്കടല 100 ഗ്രാം
വറുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ..
പിന്നെ മറന്നു പോകാതെ ...സേവനാഴി ...
കടലമാവും അരിപൊടിയും മഞ്ഞൾപൊടിയും മുളകുപൊടിയും കായപൊടിയും ഉപ്പും ചേർത്ത് ഇടിയപ്പത്തിന്റെ മാവിന്റെ അയവിൽ ചൂടുവെള്ളത്തിൽ കുഴച്ചെടുക്കുക. ഇതിൽ ഒരു തവി മാവ് മാറ്റി വെക്കണം ..... സേവനാഴിയിൽ ഇടിയപ്പത്തിന്റെ അച്ചിട്ടു ബാക്കിയുള്ള മാവ് നിറച്ചു തിളച്ച വെളിച്ചെണ്ണയിലേക്ക് വട്ടത്തിൽ പിഴിഞ്ഞ് വറുത്തു കോരി എടുക്കുക ..തണുത്ത ശേഷം കൈകൊണ്ടു ചെറുതായി പൊടിച്ചെടുക്കുക ..
മാറ്റിവെച്ചിരിക്കുന്ന മാവ് ഇഡ്ഡലി മാവിന്റെ അയവിൽ കലക്കി എടുത്തു കണ്ണാപ്പ (വലിയ ദ്വാരങ്ങൾ ഉള്ള തവി)എണ്ണയുടെ മുകളിൽ പിടിച്ചു ഈ മാവ് കുറേശ്ശെ ആയി ഒഴിച്ച് ഒരു സ്പൂൺ കൊണ്ട് ഈ തവിയിൽ പതുക്കെ തട്ടികൊടുക്കുക .അപ്പോൾ മാവ് തുള്ളികളായി എണ്ണയിൽ വീണു കുമിളിച്ച് പൊങ്ങും . ഇത് വറുത്തു കോരി എടുക്കുക
ഒരു ഫ്രൈ പാനിൽ എണ്ണ ചൂടാക്കി അവിൽ,പൊട്ടുകടല,നിലക്കടല,എന്നിവ ഓരോന്നായി വറുത്തു കോരുക .അവസാനമായി കുറച്ചു കറിവേപ്പിലയും വറുത്തു കോരുക .ഓരോ ഇനവും വറുത്തു കോരിയ ഉടനെ ആ ചൂഇൽതന്നെ കുറച്ചു മുളകുപൊടി തൂവുക....
അവസാനമായി എല്ലാം കൂടി നന്നായി മിക്സ് ചെയ്തു എടുക്കുക... നമ്മുടെ മിക്സ്ചർ റെഡി .....
Source:Ambika Rajan