കുട്ടനാടന്‍ മീന്‍കറി
1.മീന്‍ ഏതെങ്കിലും 1\2 കിലേ...
2.വെളിച്ചണ്ണ ...2ടിസ്പൂണ്‍
3. പച്ചമുളക്...6 എണ്ണം
ഇഞ്ചി വലിയ കഷ്ണം
സവാള ...1 എണ്ണം
ചെറിയ ഉളളി 12 എണ്ണം
വേപ്പില ...1 കതിര്‍
വെളളുളളി ...1 എണ്ണം
4.മുളക്പൊടി ...1 ടിസ്പൂണ്‍
മല്ലിപൊടി ...1 ടിസ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടിസ്പൂണ്‍
5.തക്കാളി ...1എണ്ണം
കുടംപുളി...1 കഷ്ണം
വെളളം ആവശൃത്തിന്
ഉപ്പ് ആവശൃത്തിന്
വേപ്പില....1 കതിര്‍
6.കട്ടിയുളള തേങ്ങാപ്പാല്‍...1 കപ്പ്
7. വെളിച്ചണ്ണ 5 സ്പൂണ്‍
ചെറിയ ഉളളി...6 എണ്ണം
തയ്യാറേക്കേണ്ട വിധം......
--------------------------------------
മൂന്നാമത്തെ ചേരുവകള്‍ നല്ലതു പോലെ ചതച്ച് എടുക്കുക[ മിക്സിയില്‍ വെളളം ചേര്‍ക്കാതെ അരച്ചാലും മതി]മീന്‍ ചട്ടി അടുപ്പില്‍ വച്ചു ചൂടാക്കി എണ്ണ ഒഴിക്കുക അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക നല്ലതു പോലെ മൂത്തമണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്തു മുപ്പിക്കുക അതിലേക്ക് തക്കാളി അരിഞ്ഞുതു ചേര്‍ത്തു വഴറ്റുക കുടംപുളി ചെറിയ കഷ്ണങ്ങള്‍ ആക്കിയതുംഉപ്പ് വെളളം വേപ്പില എന്നിവ ചേര്‍ത്തു തിളപ്പിക്കുക അതിലേക്ക് മീന്‍ ഇട്ട് വേവിക്കുക [5_10 മിനുട്ട് മതിയാകും]കുറച്ചു വെളളം വറ്റി കഴിഞ്ഞാല്‍ തയ്യാറാക്കിവച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക....പിന്നെ എണ്ണ ചൂടാക്കി അരിഞ്ഞ ഉളളി മൂപ്പിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.....മീന്‍ കറി റെഡി.....