ഞണ്ടു കറി
ഞണ്ട് _ 1കിലോ[കഴുകി പുറംതോട് കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഒടിച്ചെടുത്തത്]
മഞ്ഞള്‍ പൊടി....കാല്‍ ടിസ്പൂണ്‍
ഉപ്പ്....പാകത്തിന്
പച്ചമുളക്.....4 എണ്ണം
എന്നിവ അല്പം വെളളമൊഴിച്ച് വേവിച്ച് വെളളം വറ്റിച്ചെടുക്കുക
അടുത്തതായി ഗ്രേവിക്ക്....
വെളുത്തുളളി....കാല്‍ കപ്പ് ചതച്ചെടുത്തത്
ചുവന്ന ഉളളി ...അര കപ്പ് ചതച്ചെടുത്തത്
കരയംപൂ പട്ട...1 ടിസ്പൂണ്‍ ചതച്ചെടുത്തത്
മുളക് പൊടി...കാല്‍ ടിസ്പൂണ്‍ ...ഇവ എണ്ണയിലിട്ടു വഴറ്റി നല്ല പാകമാവുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ഞണ്ട് ഇട്ട് നന്നായി ഇളക്കികൂട്ടി ആവി കയറ്റി ഇറക്കണം...(.പിന്നെ ആവി തമിഴന്‍ മാരുടെ ആവിയല്ല അതു പ്രത്യേകം ശ്രദ്ധിക്കണം) സ്വാദിഷ്ടമായ ഞണ്ടു കറി റെഡി....ചപ്പാത്തിയും ചോറുമൊക്കെ കൂട്ടി കഴിക്കാന്‍ ബെസ്ററാണ്...