ഉരുളക്കിഴങ്ങ് .... 1 ചെറുത്
സവാള........1 എണ്ണം
തക്കാളി ....1 എണ്ണം
വേവിച്ച ഗ്രീബീന്‍സ് ...കാല്‍ കപ്പ്
ബീന്‍സ് നീളത്തില്‍ അരിഞ്ഞത്...5 എണ്ണം
ക്യാരറ്റ് .....1 ചെറുത്
പച്ചമുളക്......6 എണ്ണം
അണ്ടിപരിപ്പ്...10എണ്ണം
തേങ്ങാ പാല്‍.......അരകപ്പ്[ ഒന്നാം പാല്‍]
ഒന്നര കപ്പ് [രണ്ടാം പാല്‍]
ചെറുതായി അരിഞ്ഞ മല്ലിയില...രണ്ടു ടിസ്പൂണ്‍
പെരും ജീരകം ....കാല്‍ ടിസ്പൂണ്‍
മഞ്ഞള്‍ പൊടി....കാല്‍ ടിസ്പൂണ്‍
ഉപ്പ് ആവശൃത്തിന്
എണ്ണ......രണ്ടു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കേണ്ട വിധം
------------------------------------
ഉരുളക്കിഴങ്ങ് തക്കാളി സവാള ക്യാരറ്റ് എന്നിവ തീരെ ചെറിയ കഷ്ണങ്ങളായി അരിയുക പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവച്ച പച്ചക്കറിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക...[വഴറ്റി നിറം മാറാതെ നോക്കണം] ഇതിലേക്ക് വേവിച്ചു വച്ച ഗ്രീബീന്‍സും തരിയായി അരച്ചുവച്ച അണ്ടിപരിപ്പ് ഉപ്പ് മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് രണ്ടാം പാലില്‍ അടച്ചുവെച്ച് വേവിക്കുക ശേഷം പൊടിച്ച ജീരകം ഒന്നാം പാലും ചേര്‍ത്ത് തിളച്ചു പോകാതെ ഇളക്കി കൊടുക്കണം പാകത്തിന് കുറുകുമ്പോള്‍ ഇറക്കി വച്ച് മല്ലിയില വിതറണം.....അപ്പത്തിന്‍്റെ കൂടെ കഴിക്കാന്‍ബെസ്ററാണ്