പ്രവാസി സമൂഹം ആഹ്ലാദത്തില്‍:
ഖത്തര്‍ ആരോഗ്യ മന്ത്രാലയം 2690 ഒഴിവുകള്‍ പ്രഖ്യാപിച്ചു. എച്ച് എം സി ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിനൊരുങ്ങുന്നു.
ഗള്‍ഫ് മേഖലയിലാകെ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഖത്തറില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം രംഗത്ത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലാകെ 2690 ഒഴിവുകളാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റ റിക്രൂട്ട്മെന്റില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇത്രയധികം ജീവനക്കാരുടെ ഒഴിവുകള്‍ ഒറ്റയടിക്ക് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നാണ് പറയുന്നത്.
മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്തിനു കീഴില്‍ 2016/17 വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെക്കാണ് 2690 ഒഴിവുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍. നേഴ്സുമാര്‍, അലൈഡ് ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളിലായാണ് ഒഴിവുകളത്രയും.
അതേസമയം, അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ഒഴിവുകളിലേക്ക് സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം. ഒഴിവുകള്‍ നികത്തുന്നതിനായുള്ള പ്രാഥമിക റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം അല്‍സദിലെ ബര്‍വ ബില്‍ഡിംഗ് ടവറിലെ മൂന്നാം ബില്‍ഡിംഗിലുള്ള പന്ത്രണ്ടാം ഫ്ലോറിലെ പതിനഞ്ചാം നമ്പര്‍ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം കരിക്കുലംവിറ്റ സ്വീകരിച്ചിരുന്നു.
പതിനയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികളുടെ ബയോഡേറ്റകളാണ് അന്ന് സമര്‍പ്പിക്കപ്പെട്ടത്. ഇനിയും അപേക്ഷ സമര്‍പ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.hamad.qa/…/J…/HR/Apply-Online/Pages/default.aspx
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഔദ്യോഗിക വാര്‍ത്താ കുറിപ്പ് വായിക്കുക:https://www.facebook.com/hamadmedicalcorporation/posts/599489356921241
