മസ്കറ്റ് മലയാളീസ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ള ദ്വയം2016 ഇന്നലെ റമീസ് സീബില്‍ അരങ്ങേറി. ചടങ്ങ് ഇന്ത്യന്‍ അംബാസ്സടര്‍ ഹിസ് എക്സല്ലന്‍സി ഇന്ദ്രമണി പാണ്ടേ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നീലു രോഹ്ര (Second Secretary(Press, Information, Culture & Community Welfare), ഗ്ലോബല്‍ എം.ഡി.ടി.കെ.വിജയന്‍ എന്നിവര്‍ സംബന്ധിച്ചു. അതോടൊപ്പം ശ്രീ ഷാജി സെബാസ്റ്റ്യന്‍, സെന്സായി സിംസണ്‍ , വക്കീല്‍ എം കെ പ്രസാദ് എന്നിവര്‍ക്ക് മസ്കറ്റ് മലയാളീസിന്‍റെ സ്നേഹാദര പുരസ്കാരവും നല്‍കി. അതിനുശേഷം ശ്രീമതി നീലൂ രോഹ്ര (സെക്കന്റ് സെക്രട്ടറി, ഇന്ത്യന്‍ എംബസ്സി) മസ്കറ്റ് മലയാളീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്
www.muscatmalayalees.com പ്രകാശനം ചെയ്തു.