പ്രിയപ്പെട്ടവരെ, ഒമാന്റെ സാംസ്കാരിക രംഗത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് "മസ്കറ്റ് മലയാളീസ്" ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പ്രമോട്ടറായി 'തീയേറ്റര്‍ ഗ്രുപ്പ് മസ്കറ്റ്' അരങ്ങില്‍ എത്തിച്ച 'അശ്വമേധം' എന്ന നാടകത്തിനു ശേഷം, മസ്കറ്റിലെ നാടക പ്രേമികള്‍ക്ക് മുന്നില്‍ രണ്ടാമത് നാടകമായ “മുടിയനായ പുത്രന്‍” എന്ന വിഖ്യാത നാടകവുമായി തീയേറ്റര്‍ ഗ്രുപ്പ് മസ്കറ്റ് വീണ്ടും എത്തുന്നു.ഡിസംബര്‍ രണ്ടിന് ആറ് മണിക്ക് റൂവി അല്‍-ഫലജ് ഹോട്ടലാണ് മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിന് ഒമാനിലെ സാംസ്കാരികലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
1957-ല്‍ ആദ്യമായ് അരങ്ങില്‍ അവതരിപ്പിക്കപ്പെട്ട മുടിയനായ പുത്രന്‍ ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് നാടക-സിനിമ കുലപതിയായ 'തോപ്പില്‍ ഭാസി'യായിരുന്നു. ഒ. മാധവന്‍ ആയിരുന്നു ആദ്യകാല നായക വേഷത്തില്‍ “കളീക്കല്‍ രാജന്‍” എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് രാമു കാര്യാട്ടിലൂടെ കേരളത്തിന് ആദ്യമായ് 1960-ല്‍ ഏറ്റവും നല്ല രണ്ടാമത്തെ സിനിമക്കുള്ള വെള്ളിമെഡല്‍ നേടിയ സിനിമയില്‍, 'മുടിയനായ പുത്രന്' ജീവന്‍ നല്കിിയത് 'സത്യന്‍ മാഷ്' ആയിരുന്നു.
“കെ.പി.എ.സി” ല്‍ നിന്നും “തീയേറ്റര്‍ ഗ്രുപ്പ് മസ്കറ്റി” ലേക്കുള്ള യാത്രയില്‍ മുടിയനായ പുത്രന്‍ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍, നാടകത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ ആശയും അഭിലാഷവുമാണ് അരങ്ങേറാന്‍ പോകുന്നത്. ISM ലെ കായിക അദ്ധ്യാപകനായിരിക്കേതന്നെ, നാടകം എന്ന ലോക കലയെ പ്രാണവായുപോലെ കൊണ്ടുനടക്കുന്ന തോപ്പില്‍ ഭാസിയുടെ ശിഷ്യനായ 'കെ.പി.എ.സി അന്‍സാര്‍ മാഷിന്റെ' നേതൃത്വത്തില്‍ നാടകത്തെ നെഞ്ചിലേറ്റുന്ന ഒരുപാട് പേരുടെ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റേയും പിന്തുണയുടേയും പ്രതിഫലനമാണ് Dec 2nd ന് സഹൃദയലോകം ദര്‍ശിക്കാനൊരുങ്ങുന്നത്.
കെ.പി.എ.സി അന്‍സാര്‍ മാഷിന്റെ' നേതൃത്വത്തില്‍ മുടിയനായ പുത്രന്‍റെ റിഹേഴ്സല്‍ അവസാനഘട്ടത്തില്‍ നില്ക്കുമ്പോള്‍ ഇതിലെ നടീനടന്‍മാര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആവേശമുണര്‍ത്തി നാടക-സിനിമ കുലപതിയായ 'തോപ്പില്‍ ഭാസി'യുടെ മകന്‍ തോപ്പില്‍ സോമനും, രംഗകലയുടെ കുലപതി ആര്‍ട്ടിസ്റ്റ് സുജാതന്‍ മാഷും മസ്ക്കറ്റില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
എല്ലാ മസ്കറ്റ് മലയാളീസ് സുഹൃത്തുക്കളുടേയും ആശിര്‍വാദങ്ങളും, പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു..


