ജീവന്‍ ടി.വിയില്‍ ഒമാനില്‍ നിന്ന് സംപ്രേക്ഷണം ചെയ്യുന്ന വാര്‍ത്താധിഷഠിത പരിപാടിയായ ‘ഒമാനീയം’ അറൂനൂറ് എപ്പിസോഡ് പിന്നിട്ടു. ഇതിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത നൃത്ത ആഘോഷ പരിപാടിയായ ‘ജയസന്ധ്യ’ ഒക്ടോബര്‍ ഒന്നിന് അല്‍ ഫലാജ് ഹോട്ടലില്‍ നടക്കും. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകളുടെ അമ്പതാം വാര്‍ഷികാഘോഷവും ഇതോടൊപ്പം നടക്കും. മലയാളത്തിന് ആദ്യം ഉര്‍വശി പട്ടം നേടിതന്ന പഴയകാല നടി ശാരദയുടെ സാന്നിധ്യമാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. എം.ടി ആദ്യമായി തിരക്കഥയൊരുക്കിയ മുറപ്പെണ്ണിലെ അഭിനയത്തിന് ശാരദയെ ആദരിക്കുകയും ചെയ്യുമെന്ന് പരിപാടിയുടെ സംഘാടകരായ ജെ.കെ ഫിലിംസ് മാനേജിങ് ഡയറക്ടര്‍ ജയകുമാര്‍ വള്ളിക്കാവ് പറഞ്ഞു.
നടന്‍ അശോകന്‍, നടി നവ്യാ നായര്‍, ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി എന്നിവര്‍ക്കൊപ്പം ഗായകരായ കല്ലറ ഗോപന്‍, രാജലക്ഷ്മി എന്നിവരും ‘ജയ സന്ധ്യ’യില്‍ അണിനിരക്കും. അശോകനും കല്ലറ ഗോപനും രാജലക്ഷ്മിയും അണിനിരക്കുന്ന ഗാനമേള, എം.ടി ചിത്രങ്ങളിലെ പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള നൃത്താവിഷ്കാരം എന്നിവയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങള്‍. രാജേഷ് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരത്തിന് നവ്യാനായര്‍ ചുവടുകള്‍ വെക്കും. ശാസ്ത്രീയ നൃത്ത പരിപാടിയും ഇതോടൊപ്പമുണ്ടാകും.
2003ലാണ് ഒമാനീയം സംപ്രേക്ഷണം ആരംഭിച്ചത്. ഒമാനി പാരമ്പര്യങ്ങളെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പരിപാടിക്ക് കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ മലയാളി സമൂഹത്തിനിടയില്‍ ഏറെ ജനപ്രീതി നേടാന്‍ കഴിഞ്ഞതായി ജയകുമാര്‍ വള്ളിക്കാവ് പറഞ്ഞു.
പ്രവേശനപാസ്സിനായി റൂവിയിലെ TADMUR TRAVELS, Near ONTC & Opposite Panasonic, High street ഓഫീസുകളില്‍ ലഭ്യമാണ്.


