#താളമേളലയം-2016 (#മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ 10th വാര്‍ഷിക ആഘോഷം)
മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ പത്താം വാര്‍ഷിക ആഘോഷമായ താള മേള ലയം ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് ഏഴു മണി മുതല്‍ റൂവിയിലെ അല്‍ ഫലജ് ഹോട്ടലില്‍ പെയ്തിറങ്ങി. ആയിരത്തി അഞ്ഞൂറിലധികം പ്രേക്ഷകരെ സാക്ഷിനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ അംബാസഡര്‍ ശ്രീ. ഇന്ദ്രമണി പാണ്ഡെ ഭദ്രദീപം കൊളുത്തിക്കൊണ്ടാണ് ഔദ്യോഗികമായി പരിപാടികള്‍ക്ക് തുടക്കമായത്. കേരളത്തിന്റെ പരമ്പരാഗത രീതിയിലുള്ള സ്വീകരണമായ താലപ്പൊലിയുടേയും, പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെയുള്ള സ്വാഗതത്തിന് കൃതക്ഞത പ്രകടിപ്പിച്ചുകൊണ്ടാണ് അംബാസഡര്‍ തന്റെ ഉല്‍ഘാടനപ്രസംഗം ആരംഭിച്ചത്. മസ്കറ്റ് പഞ്ചവാദ്യ സംഘം ഒമാന്റെ സാംസ്കാരിക രംഗത്ത് ചെലുത്തുന്ന സാന്നിദ്ധ്യത്തെ പ്രകീര്‍ത്തിച്ചതോടൊപ്പം, നമ്മുടെ തനതു സംസ്കാരത്തെ മുറുകെപിടിച്ചുകൊണ്ട് ഇനിയും മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ എമ്പസിയുടെ ഭാഗത്തുനിന്നുമുള്ള എല്ലാ പിന്തുണയും അംബാസഡര്‍ വാഗ്ദാനം ചെയ്തു. മുഖ്യ അതിഥിയായി നാട്ടില്‍ നിന്നും വന്ന നടനും കാരിക്കേച്ചര്‍ കലാകാരനും സര്‍വോപരി മേളകമ്പക്കാരനുമായ ജയരാജ് വാര്യര്‍ മലയാളികളുടെ മേളത്തോടുള്ള ആഭിമുഖ്യം മറുനാട്ടിലും നിലനിര്‍ത്തുന്ന മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. താളമേളലയത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ മനോഹരന്‍ ഗുരുവായൂര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ ആശാന്‍ ഗുരു തിച്ചൂര്‍ സുരേന്ദ്രന്‍ പിന്നിട്ട പത്തുവര്‍ഷത്തിലെ തങ്ങളൂടെ പ്രവര്‍ത്തനത്തെ വിലയിരുത്തി. തുടര്‍ന്ന് ഗിരിജ ബേക്കര്‍, പി.എം ജാബിര്‍, ഗോപകുമാര്‍ കലാമണ്ഡലം, റെജി മണ്ണേല്‍, മുഹമ്മദ് അന്‍വര്‍ ഫുല്ല, ജഗജിത്ത് പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മസ്കറ്റിലെ കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളോടൊപ്പം സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം മസ്കറ്റിലെത്തിയ സംഗീതപ്രതിഭ പോളി വര്‍ഗ്ഗീസിന്റെ സാന്നിദ്ധ്യവും പരിപാടിക്ക് മാറ്റുകൂട്ടി.
രതീഷ് പട്ടിയാത്തിന്റെ നന്ദി പ്രകാശനത്തിനു ശേഷം കൊമ്പുപറ്റോടെയാണ് കലാപരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് ഗുരു തിച്ചൂര്‍ സുരേന്ദ്രന്‍ ആശയവും സാക്ഷാല്‍ക്കാരവും നിര്‍വഹിച്ച 'വാദ്യവിസ്മയം' മേളം, കര്‍ണ്ണാട്ടിക്, വെസ്റ്റേണ്‍ എന്നീ വാദ്യ ഉപകരണങ്ങളെ സംയോജിപ്പിച്ചുള്ള മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെയും, മസ്കറ്റ് കലാഭവന്റേയും കലാകാരന്മാരുടെ ഫ്യൂഷന്‍ പ്രകടനം വ്യത്യസ്തമായ അനുഭവമാണ് അനുവാചകര്‍ക്ക് സമ്മാനിച്ചത്. എട്ട് വയസ്സുമുതല്‍ വാദ്യോപകരണങ്ങളുടെ കളിതോഴനായും, പിന്നീട് കലയുടെ ഉപാസകനായും ജീവിക്കുന്ന ഗുരു തിച്ചൂര്‍ സുരേന്ദ്രന്‍, കേരളത്തിലെ എല്ലാ പ്രമുഖ മേളങ്ങളിലും പ്രമാണിത്വം വഹിച്ച വ്യക്തിത്വമാണ്.
പിന്നീട് വിജി സുരേന്ദ്രന്‍ ആശയവും കോര്‍ഡിനേഷനും നിര്‍വഹിച്ച ഫൂഷന്‍ ഡാന്‍സില്‍, കേരള നടനം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നീ കലാരൂപങ്ങളെ സിറാജും ടീമും, വൈറ്റ് റോസ് പ്രിന്‍സിപ്പല്‍ ആര്‍.എല്‍.വി മാസ്റ്ററുടെ സംവിധാനത്തിലൂടെ അരങ്ങിലെത്തിച്ചു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോ, ഹാസ്യാത്മകമായി സമകാലിക സാമൂഹിക വിമര്‍ശനം അവതരിപ്പിച്ചത് കാണികളുടെ കയ്യടി നേടി. 'ചങ്ങാത്തം' എന്ന പുതിയ നാടന്‍ പാട്ട് സംഘത്തിന്റെ തനത് നാടന്‍ പാട്ടുകളിലൂടെയുള്ള പ്രകടനം മസ്കറ്റില്‍ നാടന്‍പാട്ട് സംസ്കാരത്തിലേക്ക് പുതിയ തലമുറക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്ന അരങ്ങേറ്റം കൂടിയായിരുന്നു. D.D.A യുടെ വി സല്യൂട്ട് സോള്‍ജിയേര്‍സ് എന്ന പ്രമേയത്തിലധിഷ്ടിതമായ നൃത്തം കാണികളില്‍ ദേശസ്നേഹത്തിന്റെ ഉള്‍പുളകങ്ങള്‍ സൃഷ്ടിപ്പിച്ചപ്പോള്‍, താളമേളലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് എടുത്ത് പറയാവുന്ന കേരളത്തിന്റെ തനത് കലാരൂപങ്ങളെ കോര്‍ത്തിണക്കികൊണ്ട് അജിത് അമ്പലപ്പുഴ അവതരിപ്പിച്ച 'കേരളകലകള്‍' കാണികളെ അക്ഷരാര്‍ത്ഥത്തില്‍ കോള്‍മയിര്‍ കൊള്ളിച്ചു. നാട്ടില്‍ നിന്നുപോലും അന്യമായികൊണ്ടിരിക്കുന്ന പല നാടന്‍ കലകളും അതിന്റെ തനിമചോരാതെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും, അവ പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കാനും ഈ 'കേരളകലകള്‍' പാത്രീഭവിച്ചു. പൂരക്കളി, തിരുവാതിര, മാര്‍ഗ്ഗംകളി, ഒപ്പന, ചവിട്ട് നാടകം, നാടോടി നൃത്തം, വേലകളി, കുമ്മാട്ടിക്കളി, കോല്‍ക്കളി, ഫോക്ക് ഡാന്‍സ്, പുലിക്കളി, ശിങ്കാരിമേളം, പടയണിക്കോലം, അമ്മന്‍കുടം, മൂക്കന്‍ ചാത്തന്‍, തെയ്യം, കരിങ്കാളി എന്നിങ്ങനെ വിവിധങ്ങളും വൈവിധ്യങ്ങളുമായ തനതു കലാരൂപങ്ങളിലൂടെ നൂറ്റി ഇരുപതോളം പേര്‍ ഈ കലാരൂപത്തിലൂടെ വേദിയിലെത്തി. ഒന്‍പത് വാദ്യോപകരണങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ വായിച്ച് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമില്‍ നിന്നും സ്വര്‍ണ്ണപതക്കം സമ്മാനമായി വാങ്ങിച്ചിട്ടുള്ള അനുഗൃഹീത കലാകാരനാണ് അജിത് അമ്പലപ്പുഴ.
കൊച്ചിന്‍ ഗോള്‍ഡ് & ഡയമണ്ട്സ് നലികിയ ലക്കി കൂപ്പണ്‍ ഡ്രോ സമ്മാനങ്ങള്‍ക്കുപുറമെ, ഒമാന്‍ ബിസിനസ് ട്യൂബ് എന്ന അപ്ലിക്കേഷനിലൂടെയുള്ള സെല്‍ഫി കോണ്ടസ്റ്റിലൂടെയുടെ സമ്മാനാര്‍ഹരായവര്‍ക്കും കൊച്ചിന്‍ ഗോള്‍ഡ് & ഡയമണ്ട്സ് സമ്മാനങ്ങള്‍ നല്‍കി.
'താളമേളലയം' ഇരുന്നൂറിലധികം ആര്‍ട്ടിസ്റ്റുകളുടെ കലാപ്രകടങ്ങള്‍ക്ക് വേദിയായി മാറിയപ്പോള്‍ കാണികളുടെ മികച്ച പങ്കാളിത്വവും, വേദിയും സദസ്സുമായുള്ള സംവേദനവും, പരിപാടിയുടെ നിലവാരം മികച്ചതാക്കി. ശിങ്കാരി മേളത്തോടെയാണ് താളമേളലയം കൊട്ടികലാശിച്ചത്.
താളമേളലയത്തിന് ഓണ്‍ലൈന്‍ സപ്പോര്‍ട്ടും, വളണ്ടിയര്‍ സേവനവും നല്‍കിയത് മസ്കറ്റ് മലയാളീസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ്.
അശ്വിന്‍ അനില്‍ കുമാര്‍ എന്ന വിദ്ധ്യാര്‍ത്ഥിയാണ് താളമേലലയത്തിന്റെ നാട്ടറിവുകള്‍ എന്ന കേരളതനിമയായ പ്രോഗ്രാമിന്റെ റിക്കോര്‍ഡിംഗും, മ്യൂസിക്ക് എഡിറ്റിംഗും നിര്‍വഹിച്ചത്. ഒപ്പം ഓണ്‍ലൈന്‍ ഗാഫിക്സും, പിന്നണി ദൃശ്യ-സംഗീത നിര്‍വഹണവും സജേഷ് പട്ടാമ്പിയും, സുനിലുമാണ് നല്‍കിയത്.
മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ അംഗങ്ങളുടേയും അവരോടൊപ്പം ആത്മാര്‍ത്ഥമായി സഹകരിച്ച റെയിന്‍ബോ എന്ന സംഘടനയുടേയും നീണ്ട നാലു മാസത്തെ കഠിനാദ്ധ്വാനത്തിന്റെയും പരിശ്രമത്തിന്റേയും, ഒപ്പം മസ്കറ്റിലെ മേളപ്രേമികളായ കാണികളുടെ പ്രോല്‍സാഹനത്തിന്റേയും ഫലമാണ് ഈ വിജയമെന്ന് ഗുരു തിച്ചൂര്‍ സുരേന്ദ്രനും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മനോഹരന്‍ ഗുരുവായൂരും അഭിപ്രായപ്പെട്ടു.
'താളമേളലയ' ത്തിന്റെ ഭാഗമായി 'മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ' താളവും ... മേളവും ... ലയവും നുകരാനും നുണയാനും സാധിച്ചതില്‍ ഈയുള്ളവന്റെ സന്തോഷവും, അഭിമാനവും ഞാനിവിടെ പങ്കുവയ്ക്കുന്നു.
#കലാപരിപാടികള്‍:
a. കൊമ്പുപറ്റ് - മസ്കറ്റ് പഞ്ചവാദ്യ സംഘം
b. വാദ്യവിസ്മയം - മസ്കറ്റ് പഞ്ചവാദ്യ സംഘം & കലാഭവന്‍ മസ്കറ്റ് (ആശയം സാക്ഷാല്‍ക്കാരം: ഗുരു തിച്ചൂര്‍ സുരേന്ദ്രന്‍)
c. ഫൂഷന്‍ ഡാന്‍സ് - ആശയം കോര്‍ഡിനേഷന്‍: വിജി സുരേന്ദ്രന്‍, അവതരണം: സിറാജും & ടീം, സംവിധാനം: ആര്‍.എല്‍.വി ബാബു മാസ്റ്റര്‍ (വൈറ്റ് റോസ്)
d. കാരിക്കേച്ചര്‍ ഷോ - ജയരാജ് വാര്യര്‍
e. നാടന്‍പാട്ട്: ചങ്ങാത്തം ടീം
f. D.D.A ഡാന്‍സ് - ഡിലീഷ്യസ്, ഷാരൂഖ്
g. കേരളകലകള്‍: സംവിധാനം - അജിത് അമ്പലപ്പുഴ
1.സ്വാഗത നൃത്തം-ധനുജ സുമോദ് & ടീം
2. പൂരക്കളി-മനോഹരന്‍ പയ്യന്നൂര്‍ & ടീം
3. തിരുവാതിര-വിജി സുരേന്ദ്രന്‍ & ടീം
4. മാര്‍ഗ്ഗംകളി-തോമസ് കുന്നപ്പിള്ളി & ടീം
5. ഒപ്പന-സിറാജ് & ടീം
6. ചവിട്ടുനാടകം-സിറാജ് & ടീം
7. നാടോടി നൃത്തം-നിഖില & ടീം
8. വേലകളി-ശ്രീചന്ദ് & ടീം
9. കുമ്മാട്ടിക്കളി-ജിതിന്‍ രാജ് & ടീം
10. കോല്‍ക്കളി-ജിതിന്‍ രാജ് & ടീം
11. ഫോക്ക് ഡാന്‍സ്-നിഖില & ടീം
12. പുലിക്കളി-ശ്രീകാന്ദ് & ടീം
13. നാടോടി നൃത്തം-നിഖില & ടീം
14. ശിങ്കാരിമേളം (പടയണിക്കോലം, അമ്മങ്കുടം, മൂക്കന്‍ ചാത്തന്‍)-അജിത്ത് അമ്പലപ്പുഴ & ടീം
15. തെയ്യം-സിറാജ്
16. കരിങ്കാളി-അജീഷ്
#Sponsors:
1. Cochin Gold & Diamonds
2. Lulu Hypermarkets
3. Bestline International Cargo LLC
4. Jet Airways
5. GST - Global Group
6. Lotus
7. Oasis water
#Chief Guests:
1. HE Indramani Pandey
2. Jayaraj Warrier
3. Girija Baker
4. P.M. Jabir
5. Reji Mannel
6. Jagajith Prabhakaran
7. Poly Varghese
#Other Supports:
a) Unni Artz
b) Artist Gopi Master
c) Padmanabhan Thalora
d) Mani Master
e) Muscat Malayalees – Volunteers
f) Sathyanath K Gopinath – Promo-MPS
g) Arabian Sound & Lights – Prajeesh
h) Sajeesh pattampi – Graphic Designing
i) Siby Chaco – Police & Security
j) Rakesh Vaipooru – Online support
k) Oman Business Tube – Live Telecast
l) Sunil Foto Park – Still & Video
m) ISC Kerala wing
n) ISC Malayalam wing
o) All Other ISC wings
p) Ruwi Church
q) Veeco
r) Rainbow Group (Dr. Rajgopal & Team)
Source: Shilin Poyyara


