കുന്നും മലയും ഹരിതാഭമാക്കി ഈറന്‍ രാപ്പകലുകളുമായി മഴക്കാല ഉത്സവമായ സലാല ടൂറിസം ഫെസ്റ്റിവലിന് വെള്ളിയാഴ്ച കൊടി ഉയരും. അടുത്ത മാസം 31 നാണ് ഫെസ്റ്റിവല്‍ സമാപിക്കുന്നത്. ജി.സി.സി രാജ്യങ്ങള്‍ മുഴുവന്‍ കനത്ത ചൂടില്‍ വിയര്‍ത്തൊലിക്കുമ്പോള്‍ ദൈവത്തിന്‍െറ വരദാനം പോലെ സലാലയില്‍ മഞ്ഞുമഴയും തണുത്ത കാലാവസ്ഥയും അനുഭവപ്പെടുകയാണ്. ജി.സി.സി രാജ്യങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എന്നാല്‍, സലാലയില്‍ 27 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ മാത്രം ചൂടാണുള്ളത്.
എല്ലാ വര്‍ഷവും ഇതേ കാലയളവിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഫെസ്റ്റിവലിന് അതി വിപുലമായ ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തുന്നത്


