ഒമാനിലെ ഏറ്റവുംവലിയ ഫേസ്ബുക്ക് സൌഹൃദ കൂട്ടായ്മയായ "മസ്കറ്റ് മലയാളീസ്" അവതരിപ്പിക്കുന്ന ദ്വയം 2016.
ഈ സന്തോഷ നിമിഷങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഒമാനിലെ എല്ലാ മലയാളികളെയും ഈ വരുന്ന ഏപ്രില്‍ 8 വെള്ളിയാഴ്ച സീബിലെ റാമീ ഡ്രീം റിസോര്ട്ടില്‍ നടക്കുന്ന "ദ്വയം 2016" സൌഹൃദ സംഗീത സംഗമ രാവിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു..
വെറുമൊരു സ്നേഹസംഗമം മാത്രമല്ല ഇത്തവണ ഒരുങ്ങുന്നത്.. ഇഷ്ടപെട്ട പലതും ത്യജിച്ചു കൊണ്ടുള്ള ഈ പ്രവാസ ജീവിതത്തിന്‍റെ പിരിമുറുക്കത്തില്‍ നിന്നും ആശ്വാസം പകരുവാന്‍... വിഷു കൈനീട്ടമായി ഇന്ത്യന്‍ സിനിമയിലെ അന്വശര കൂട്ടുക്കെട്ടില്‍ പിറന്ന.. മനസിനും കാതിനും ഒരേപോലെ കുളിര്‍മ്മ പകരുന്ന ഒരുപറ്റം ഗാനങ്ങളുമായി "മസ്കറ്റ് മലയാളീസ് ദ്വയം 2016".. മലയാള സിനിമയിലെ പിന്നണി ഗായകന്‍ രവിശങ്കരും ഗായിക പ്രീതയും നയിക്കുന്ന ഈ സംഗീത രാവ് തികച്ചും വ്യതസ്തവും പ്രായഭേദമന്യേ ആസ്വദിക്കാവുന്നതുമയിരിക്കുമെന്നു ഉറപ്പിച്ചു പറയാം..
ഒരിക്കല്‍ക്കൂടി സ്നേഹപൂര്‍വ്വം എല്ലാ കൂട്ടുക്കാരെയും കുടുംബ സമേതം നമ്മുടെ സ്വന്തം ആഘോഷരാവിലേക്ക് ക്ഷണിക്കുകയാണ്.. കഴിഞ്ഞ തവണ അടിച്ചുപൊളിച്ചവരോടും അന്ന് വരുവാന്‍ സാധിക്കാത്തവരോടുമായി.. ഇത്തവണ ഈ സുവര്‍ണ്ണാവസരം നഷ്ടപെടുത്താതിരിക്കുക.. എല്ലാ കൂട്ടുകാരോടും പറയുക അവരെയും കൂട്ടി കൃത്യസമയത്ത് എത്തുക.. 5.30 നു ഗേറ്റ് ഓപ്പണ്‍ ചെയ്യും, കൃത്യം 6 മണിക്ക് പരിപാടി തുടങ്ങുന്നതായിരിക്കും..
പ്രത്യേക കുറിപ്പ്:
കൃത്യം വൈകിട്ട് 6 മണി മുതല്‍ രാത്രി 9.30 വരെയായിരിക്കും പരിപാടി നടക്കുക. ആദ്യംതന്നെ വരുക നിങ്ങളുടെ സീറ്റ് ഉറപ്പാക്കുക.
പരസ്പരം കാണുവാനും അറിയുവാനും ആസ്വദിക്കുവാനുമുളള ഈ അവസരം പരമാവതി പ്രയോജനപെടുത്തുമല്ലോ!!
എന്ന് നിങ്ങളുടെ സ്വന്തം,
രാകേഷ് വായ്‌പൂര്
ഫൌണ്ടര്‍ - മസ്കറ്റ് മലയാളീസ് സൌഹൃദ കൂട്ടായ്മ്മ.
കവര്‍ ഡിസൈന്‍ : ഗിരീഷ് Gireesh BN


