വാനാക്രൈ ( wannacry ?? ) - probably you don't !
വളരെ പെട്ടന്ന് ചര്‍ച്ചകളിലേക്ക് ഉയര്‍ന്നു വന്ന റാന്‍സം വെയര്‍ ആണ് വാനാക്രൈ . ആഗോള തലത്തില്‍ തന്നെ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയും ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ നിശ്ചലമാക്കുകയും ചെയ്തതാണ് പെട്ടന്നുള്ള ഈ പ്രശസ്തിക്കു കാരണം .
വാനാക്രൈ എന്താണ് ?
അതുണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ ?
എങ്ങിനെ ഇതിനെ തടയാം എന്നൊക്കെ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
സാധാരണ കമ്പ്യൂട്ടര്‍ ഉപഭോക്താവിന്റെ ഒരു തെറ്റില്‍ നിന്നായിരിക്കും റാന്‍സം വെയര്‍ കമ്പ്യൂട്ടറിനെ അഫെക്റ്റ് ചെയ്യുക . ചില സോഫ്റ്റ്‌വെയര്‍ കള്‍ റണ്‍ ചെയ്യുക , ഇമെയില്‍ അറ്റാച്ച്മെന്റ് ഡൌണ്‍ലോഡ് ചെയ്യുക തുടങ്ങി . എന്നാല്‍ വാനാ ക്രൈ കുറച്ചുകൂടി അപകടകാരിയാണ് . ഈ വൈറസിന് സ്പ്രെഡ് ചെയ്യാന്‍ യൂസറുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ വേണമെന്നില്ല . അതായത് , ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്കു വാനാ ക്രൈ സ്വയം കോപ്പി ചെയ്യപ്പെടും എന്നര്‍ത്ഥം . വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു സുരക്ഷാ പാളിച്ചയാണ് വാനാ ക്രൈ മുതലെടുക്കുന്നത് .

അതുകൊണ്ട് തന്നെ , ഈ സുരക്ഷാ പഴുത് അടക്കാന്‍ മൈക്രോസോഫ്ട് പുറത്തിറക്കിയിട്ടുള്ള സോഫ്റ്റ്‌വെയര്‍ പാച്ചുകള്‍ അപ്ഡേറ്റ് ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകള്‍ താരതമ്യേന സുരക്ഷിതമാണ് . ഒരു കമ്പ്യൂട്ടറില്‍ കടന്നു കയറിക്കഴിഞ്ഞാല്‍ iഇതേ സുരക്ഷാ വീഴ്ച്ചകള്‍ ഉള്ള കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി സ്കാന്‍ ചെയ്യുകയും , കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു കമ്പ്യൂട്ടര്‍ വേം ചെയ്യുന്നത് പോലെ ആ കമ്പ്യൂട്ടറിലേക്ക് സ്വയം കോപ്പി ചെയ്യുകയും ചെയ്യും . അതായത് , ഒരു കമ്പ്യൂട്ടറിലേക്ക് കടന്നു കയറിയാല്‍ ആ നെറ്റ് വര്‍ക്ക് മുഴുവന്‍ വാനാ ക്രൈ വ്യാപിക്കും എന്നര്‍ത്ഥം . കമ്പ്യൂട്ടറില്‍ കടന്നു കഴിഞ്ഞാല്‍ , ഡോകുമെന്റുകള്‍ , ഫോട്ടോകള്‍ , വീഡിയോകള്‍ തുടങ്ങി പല ഫയലുകളും വാനാ ക്രൈ എന്ക്രിപ്റ്റ് ( കോഡ് ലാംഗ്വേജ് ലേക്ക് മാറ്റുക ) ചെയ്ത ശേഷം .ഈ ഫയലുകള്‍ തിരിച്ചു കിട്ടുന്നതിനായി പണം ആവശ്യപ്പെടും . വാനാ ക്രൈ യുടെ സ്രഷ്ടാക്കള്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത് 300 ഡോളര്‍ ആയിരുന്നു . പിന്നീട് അത് 600$ ആയി ഉയര്‍ത്തുകയും ചെയ്തു .എന്നാല്‍ ഈ തുക കൊടുത്താലും , ഹാക്കര്‍ ഫയലുകള്‍ ഡീക്രിപ്റ്റ് ചെയ്യണം എന്നില്ല .
നിര്‍ഭാഗ്യവശാല്‍ , വാനാ ക്രൈ വൈറസിനെ റിമൂവ് ചെയ്യാനുള്ള ഒരു ടൂളും വികസിപ്പിക്കപ്പെട്ടിട്ടില്ല . വൈറസ് കയറാതെ പ്രിവന്റ്റ് ചെയ്യാന്‍ മൈക്രോസോഫ്ട് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക എന്ന ഒരു വഴിയെ ഉള്ളൂ . വൈറസ് കയറിയാല്‍ റിക്കവര്‍ ചെയ്യാനായി ക്രിട്ടിക്കല്‍ ഫയലുകളുടെ ബാക്ക് അപ്പ് സൂക്ഷിക്കുന്നതും നന്നായിരിക്കും .
| കടപ്പാട് : Logic Kottayam




