മലയാളി ഹൃദയാഘാതംമൂലം മരിച്ചു. അല്‍ഖുവൈറിലെ ഓര്‍ബിറ്റല്‍ പ്രോജക്ട്സ് ആന്‍ഡ് സര്‍വിസസ് കമ്പനിയിലെ ഡ്രൈവറായിരുന്ന അടൂര്‍ സ്വദേശി ജേക്കബാണ് മരിച്ചത്. മവേലയിലെ മുറിയില്‍ വെച്ച് തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ അല്‍ഖൂദ് ബദര്‍ അല്‍സമാ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
35 കൊല്ലമായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്.
മസ്കറ്റ് മലയാളീസിന്‍റെ ആദരാഞ്ജലികള്‍
വാര്‍ത്താ കടപ്പാട് : മാധ്യമം ഒമാന്‍




