17 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

ANNOUNCEMENTS

നിങ്ങള്‍ക്കറിയാമോ! ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി

7 months 19 days 21 hours 27 minutes 33 seconds ago

ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി എത്രപേര്‍ക്ക്  അറിയാം.. വളരെ വിലക്കുറവില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ കേരളത്തിലെ 22ഓളം  മരുന്നുകടകളില്‍ ഇപ്പോള്‍ ലഭ്യമാണ്.. ഉടനെ 200 ഓളം കടകള്‍ കൂടി തുറക്കുന്നു.. MuscatMalayalees.com ലെ ഈ വിവരം എല്ലാമലയാളികളിലും എത്തിക്കുക.. 

താഴെപ്പറയുന്ന വിവരങ്ങൾ ഒരു സുഹൃത്ത് വാട്ട്സ്പ്പ് മെസ്സേജ് ചെയ്ത് തന്നതാണ്. 
ഏറെ ഉപകാരപ്രദമാകും എന്ന് കരുതുന്നു....നന്ദി.
===========================================
ഞാൻ വിപിൻ. ഞാൻ വാട്‌സ് അപ്പിൽ കണ്ടിരുന്നു ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി .അവിടെ മരുന്നുകൾക്ക് വളരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കണ്ണൂർ (പ്ലാസ ജംഗ്ഷൻ) വഴി വരുമ്പോൾ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള റാബി ടവറിൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു പിടിച്ചു. വലിയ ആൾത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെരുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്.

ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി.

ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ സ്ലിപ് കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ..... സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു.ഞാൻ അവരോ അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പൊയി വെറും 13 രൂപ...... ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി.....

പക്ഷെ ഇക്കാര്യം സാധാരണക്കാരിൽ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറി ലെ തിരക്കു കണ്ടപ്പോൾ മനസ്സിലായി...... പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഇല്ലേ......... #MuscatMalayalees.com

അവിടെയുള്ള മരുന്നുകളെപ്പറ്റിയുള്ള അന്വേഷണങ്ങൾ അവിടുത്തെ ഫോൺ നമ്പറിൽ ബന്ധപ്പെടാൽ കൃത്യമായ മറുപടി തരുന്നതാണ് Ph..04972 712888


കേരളത്തിലെ മെഡിക്കല്‍ സ്റ്റോറുകളുടെ ലിസ്റ്റ് : http://janaushadhi.gov.in/jan_aushadhi_stores.html#kerala




സാധാരക്കാരെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ ഇത്തരം ഉപയോഗ്യമായ അറിവുകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചു പ്രതികരിക്കുക.. കൂടുതല്‍ വിവരങ്ങള്‍ ഈ വെബ്സൈറ്റ് വഴി അറിയിക്കുന്നതായിരിക്കും. 

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

കേരളത്തിലെ അംഗീകൃത Covid19 ടെസ്റ്റ്‌ സെന്ററുകള്‍

4 mins ago

ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍ & സ്വകാര്യ മേഖലയിലെ Covid19 ടെസ്റ്റ്‌ സെന്ററുകള്‍ ...

കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ കോവിഡ് ജാഗ്രത പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

4 mins ago

തിരിച്ചെത്തുന്ന പ്രവാസികളുടെ  രജിസ്‌ട്രേഷൻ  കോവിഡ് 19 ജാഗ്രത അപ്ലിക്കേഷനിലൂടെ. ...

വിദേശത്തുനിന്നും തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും പതിനായിരം രൂപയുടെ ധനസഹായം- അപേക്ഷികേണ്ട രീതി

4 mins ago

വിദേശത്തുനിന്നും തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സ്വാന്തനം പദ്ധതിയിലൂടെ പതിനായിരം രൂപയുടെ ധനസഹായം- അപേക്ഷികേണ്ട രീതി : Register for Norka Fund for Pravasi Returns  ...

നോര്‍ക്ക കേരള:- കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായം അപേക്ഷക്കേണ്ടവിധം

4 mins ago

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായത്തിനുള്ള അപേക്ഷ : Register for Norka Fund for Pravasi Returns  ...

പ്രവാസി മടക്കയാത്രാ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു.

4 mins ago

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. NRI Return registration NORKA Kerala ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67225342 Hits