സലാലയില്‍ നാല് മാസങ്ങള്‍ക്കു മുന്പ് കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്‍െറ ഭര്‍ത്താവ് ലിന്‍സനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. സംഭവം നടന്ന അന്ന് മുതല്‍ ലിന്‍സന്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു.
തെളിവെടുപ്പിന്‍റെയും അന്വേഷണത്തിന്‍റെയും ഭാഗമായിട്ടാണ് ലിന്‍സനെ കസ്റ്റഡിയില്‍ വെക്കുന്നത് എന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. സംഭവത്തിലെ പ്രതികളെ കുറിച്ച് സൂചന ലഭിക്കാത്തതിനാല്‍ ലിന്‍സന്‍റെ തടവ് നീണ്ടുപോവുകയായിരുന്നു.
Source: OmanObserver / Gulf Madhyamam




