അറബിക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതായി കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. അറബിക്കടലിന് വടക്കുഭാഗത്തായാണ് ന്യൂനമര്‍ദം രൂപം കൊണ്ടതെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. ഒമാന്‍ തീരത്തുനിന്ന് 800 കിലോമീറ്റര്‍ ദൂരെയാണ് നിലവില്‍ ന്യൂനമര്‍ദത്തിന്‍െറ സ്ഥാനം. മണിക്കൂറില്‍ 37 മുതല്‍ 46 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റടിക്കുന്നത്. കാറ്റിന്‍െറ ശക്തിവര്‍ധിച്ച് ചുഴലിക്കൊടുങ്കാറ്റായി മാറാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഒമാന്‍തീരം ലക്ഷ്യമിട്ടാണ് മേഘങ്ങളുടെ സഞ്ചാരം. അടുത്ത മൂന്നുദിവസത്തിനുള്ളില്‍ തെക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴലഭിക്കാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും തിരമാലകള്‍ മൂന്നുമുതല്‍ നാലുമീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രതാസന്ദേശത്തില്‍ പറയുന്നു. ഊഹാപോഹങ്ങളില്‍ കുടുങ്ങരുതെന്നും ദേശീയ ദുരന്തനിവാരണ മുന്നറിയിപ്പ് കേന്ദ്രത്തില്‍നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.




