വിദേശരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ഇന്ത്യയിലെ മുന്‍നിര വാര്‍ത്താചാനലായ ടൈംസ് നൗ ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേര്‍ന്ന് നല്‍കിവരുന്ന എന്‍.ആര്‍.ഐ ഓഫ് ദി ഇയര്‍ അവാര്‍ഡ് മുംബൈയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍വെച്ച് പി.എം. ജാബിര്‍ ഏറ്റുവാങ്ങി.
കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടത്തിവരുന്ന പ്രവര്‍ത്തനമാണ് പി.എം. ജാബിറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മസ്കറ്റ് മലയാളീസിന്റെ അഭിനന്ദനങള്‍!




