മസ്കത്ത് നഗരത്തിന്‍െറ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായ മസ്കത്ത് ഫെസ്റ്റിവലിന് വ്യാഴാഴ്ച തിരിതെളിയും.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി 24 ദിവസം മാത്രമുള്ള മേളയില്‍ ഇക്കുറി വൈവിധ്യമാര്‍ന്ന കലാ, സാംസ്കാരിക, കായിക സാഹസിക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
അമിറാത്ത് പാര്‍ക്കും നസീം ഗാര്‍ഡനുമാണ് ഫെസ്റ്റിവലിന്‍െറ പ്രധാന വേദികള്‍. ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, ഖുറം കള്‍ചറല്‍ ക്ളബ്, ഒമാനി സൊസൈറ്റി ഫോര്‍ റൈറ്റേഴ്സ് ആന്‍ഡ് ലിറ്ററൈറ്റ്സ്, ഫോട്ടോഗ്രാഫിക് സൊസൈറ്റി ഓഫ് ഒമാന്‍, ഖുറം ആംഫി തിയേറ്റര്‍ എന്നിവിടങ്ങളിലും ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കും.
പൈതൃക ഗ്രാമമായിരിക്കും അമിറാത്ത് പാര്‍ക്കിലെ പ്രധാന വേദിയുടെ ആകര്‍ഷണം. പരമ്പരാഗത ഒമാനി ജീവിതത്തിന് പുറമെ പൈതൃക സമ്പന്നമായ ഭൂതകാലത്തിലേക്കും വെളിച്ചം വീശുന്ന കാഴ്ചകളായിരിക്കും ഇവിടെയൊരുക്കുക. വാണിജ്യ പ്രദര്‍ശനം, കരിമരുന്ന് പ്രയോഗം, സാംസ്കാരിക പരിപാടികള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ തുടങ്ങിയവ ഇവിടെയുണ്ടാകും.
പ്രധാന തിയറ്ററും അമിറാത്തിലാണ്. ഉഷ്ണമേഖല മഴക്കാടായിരിക്കും നസീം ഗാര്‍ഡനിലെ വേദിയുടെ പ്രധാന ആകര്‍ഷണം. പെയിന്‍റ്ബാള്‍ ഗെയിം, വ്യോമയാന പ്രദര്‍ശനം, കുട്ടികളുടെ ഗ്രാമം, അമ്യൂസ്മെന്‍റ് റൈഡുകള്‍, കുട്ടികളുടെ തിയറ്റര്‍, അക്രോബാറ്റിക് പ്രകടനങ്ങള്‍, മാജിക്ഷോ, ഒമാനി പരമ്പരാഗത കലാപ്രകടനം, കരിമരുന്ന് പ്രയോഗം തുടങ്ങിയവയും ഇവിടെയുണ്ടാകും.
ഫെസ്റ്റിവലിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന ഫൈവ് എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ യോഗ്യത മത്സരങ്ങള്‍ വിവിധ ഗവര്‍ണറേറ്റുകളിലായി നടക്കും. ഡ്രിഫ്റ്റിങ് മത്സരമാകട്ടെ ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനിലാണ് നടക്കുക.




