ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്കത്തില്‍ പുതിയ ബസ്റൂട്ട് പ്രഖ്യാപിച്ചു. അല്‍ഖൂദ്-സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല-അല്‍ സഹ്വ ടവര്‍ റൂട്ടില്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് കമ്പനി ട്വിറ്ററില്‍ അറിയിച്ചു. രാവിലെ ആറുമണിക്കാകും ആദ്യ സര്‍വിസ്. ഇരുദിശകളിലേക്കുമായി ഇരുപത് മിനിറ്റ് ഇടവിട്ട് സര്‍വിസ് നടത്താനാണ് പദ്ധതി. ആഴ്ചയില്‍ എല്ലാ ദിവസവും ഈ സമയക്രമം പിന്തുടരും. രാത്രി 9.40നാകും അവസാനത്തെ സര്‍വിസ് ഉണ്ടാവുക. സഹ്വ ടവര്‍-അല്‍ മവേല സെന്‍ട്രല്‍ സൂഖ്-റുസൈല്‍ ബ്രിഡ്ജ്-നോളജ് ഒയാസിസ്-സൗത് മവേല-യൂനിവേഴ്സിറ്റി സതേണ്‍ ഗേറ്റ്-യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍-അല്‍ ഖൂദ് സിക്സ്ത് റൗണ്ട് എബൗട്ട്-യൂനിവേഴ്സിറ്റി നോര്‍ത്തേണ്‍ ഗേറ്റ്-അല്‍ മവദ്ദ റൗണ്ട് എബൗട്ട്-സുല്‍ത്താന്‍ ഖാബൂസ് മസ്ജിദ്-അല്‍ ഖൂദ് സൂഖ്-അല്‍ സലാം റൗണ്ട് എബൗട്ട് എന്നതാണ് ബസിന്‍െറ റൂട്ട്.മസ്കത്ത്-ദുകം റൂട്ടില്‍ വൈകാതെ സര്‍വിസ് ആരംഭിക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.




