അടുത്ത മസ്കത്ത് ഫെസ്റ്റിവല്‍ നിലവിലുള്ള വേദികളില്‍തന്നെ നടക്കുമെങ്കിലും ഭാവിയില്‍ എല്ലാ ഇനങ്ങളും ഒരു വേദിയില്‍ കൊണ്ടുവരാന്‍ മസ്കത്ത് മുനിസിപ്പാലിറ്റി ആലോചിക്കുന്നു. അടുത്തവര്‍ഷം ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെയാണ് മസ്കത്ത് ഫെസറ്റിവല്‍ നടക്കുക. നിലവിലെ വേദികളായ നസീം പാര്‍ക്, അല്‍ അമിറാത്ത് പാര്‍ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, അല്‍ മദീന, തിയറ്റര്‍, കള്‍ചറല്‍ ക്ളബ് തുടങ്ങിയ വേദികളില്‍തന്നെയാണ് അടുത്ത ഫെസ്റ്റിവലും നടക്കുക. മസ്കത്ത് ഫെസ്റ്റിവലിന് പുതിയ വേദി കണ്ടത്തൊന്‍ മസ്കത്ത് മുനിസിപ്പാലിറ്റി ശ്രമം ആരംഭിച്ചു.




