നോ പാര്‍ക്കിങ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കര്‍ക്കശമാക്കി. നോ പാര്‍ക്കിങ് ഏരിയയില്‍ തല്‍ക്കാലത്തേക്ക് വാഹനം പാര്‍ക്ക് ചെയ്താല്‍ പോലും പൊലീസിന്‍െറ പിടിവീഴും.
നോ പാര്‍ക്കിങ്ങിലോ മഞ്ഞവരയിലോ വാഹനം കുറച്ചുനേരത്തേക്കുപോലും നിര്‍ത്തിയിടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. വാഹനത്തിന് ഹസാര്‍ഡ് ലൈറ്റിട്ടാലും രക്ഷപ്പെടില്ല. അനധികൃത പാര്‍ക്കിങ് സമയത്ത് ഡ്രൈവര്‍ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നാലും ശിക്ഷയില്‍നിന്ന് ഒഴിവാകില്ല. ‘മഞ്ഞവരയിട്ട മേഖലകളില്‍ വളരെ ചുരുങ്ങിയ സമയം വാഹനം പാര്‍ക്ക് ചെയ്താലും പിഴ ലഭിക്കും. ഡ്രൈവര്‍ വാഹനത്തിലുണ്ടായാലും ഇത്തരം പാര്‍ക്കിങ് നിയമ വിരുദ്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിപ്പില്‍ പറയുന്നു.

ചെറിയ ഗ്രോസറി ഷോപ്പിന് മുന്നിലോ കോഫി ഷോപ്പിന് സമീപമോ ഉള്ള മഞ്ഞവരയില്‍ താല്‍ക്കാലികമായി വാഹനം നിര്‍ത്തിയിട്ട് ഹസാര്‍ഡ് ലൈറ്റിട്ട് ചായ കുടിക്കാനിറങ്ങുന്നവരും ഇനി ശിക്ഷിക്കപ്പെടും. ഇത്തരം കേസുകളില്‍ തൊട്ടടുത്ത പാര്‍ക്കിങ് ഏരിയകളില്‍ വാഹനം നിര്‍ത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഇത്തരക്കാര്‍ക്ക് 35 റിയാല്‍ മുതല്‍ 50 റിയാല്‍ വരെയാണ് പിഴ ലഭിക്കുക.
സാധാരണ ചായ കുടിക്കാനോ ചെറിയ ആവശ്യങ്ങള്‍ക്കോ വാഹനം നിര്‍ത്തേണ്ടിവരുന്നവര്‍ ഹസാര്‍ഡ് ലൈറ്റിട്ട് മഞ്ഞവരക്കുള്ളില്‍ വാഹനം നിര്‍ത്തിയിട്ട് പുറത്തിറങ്ങുകയോ വാഹനത്തില്‍ തന്നെ ഇരുന്ന് ഓര്‍ഡര്‍ ചെയ്യുകയോ ആണ് പതിവ്. കഴിഞ്ഞദിവസം രാത്രി ദാര്‍സൈത്തിലെ ഗ്രോസറി കടക്കുമുന്നിലെ മഞ്ഞവരയില്‍ ഏതാനും മിനിറ്റ് മാത്രം വാഹനം നിര്‍ത്തിയിട്ട തനിക്ക് പിഴ അടക്കേണ്ടിവന്നതായി ദാര്‍സൈത്തിലെ താമസക്കാരന്‍ പറയുന്നു. രാത്രി റോന്തുചുറ്റുകയായിരുന്ന പൊലീസാണ് പിഴ വിധിച്ചത്. നോ പാര്‍ക്കിങ് എരിയയിലോ മഞ്ഞവരക്കുള്ളിലോ വാഹനം നിര്‍ത്തുന്നതിന് ഒരു ന്യായീകരണവും സ്വീകരിക്കപ്പെടില്ളെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് ശിക്ഷ നല്‍കുന്നത് തുടരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.
ഗതാഗത നിയമലംഘനങ്ങള്‍ കടുത്ത ശിക്ഷ നല്‍കി നേരിടുകയെന്നതാണ് അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നത്. വാഹനപരിശോധന ശക്തമാക്കുകയും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുകയാണ്.
അനധികൃത സര്‍വിസ് നടത്തുന്നവരെയും പൊലീസ് പിടികൂടുന്നുണ്ട്. നേരത്തേ കുട്ടികളെ സ്കൂളിലത്തെിക്കുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്ത് വരുമാനമുണ്ടാക്കുന്ന നിരവധി പേര്‍ ഒമാനിലുണ്ടായിരുന്നു. നിരവധി മലയാളികളും ഈ മേഖലയിലുണ്ടായിരുന്നു. അധികൃതര്‍ പരിശോധന ശക്തമാക്കുകയും കടുത്ത പിഴ ഈടാക്കുകയും ചെയ്തതോടെ നിരവധി പേര്‍ രംഗം വിട്ടുകഴിഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയും നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. സ്വദേശിയായാലും വിദേശിയായാലും കടുത്ത ശിക്ഷയാണ് ലഭിക്കുക. 500 റിയാല്‍ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത്തരക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യും. നിരവധി അപകടങ്ങള്‍ക്ക് കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് കണ്ടത്തെിയിരുന്നു. അപകടകരമായ രീതിയില്‍ വാഹനം മറികടക്കുന്നവര്‍ക്കും സമാനമായ ശിക്ഷ തന്നെയാണ് ലഭിക്കുക. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 300 റിയാല്‍ പിഴയും ഒരു മാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും അനുഭവിക്കേണ്ടിവരും. പൊതുനിരത്തുകളിലും തെരുവുകളിലും റേസിങ് നടത്തുന്നവരും മൂന്നുമാസം തടവും 300 റിയാല്‍ പിഴയും ഒടുക്കേണ്ടിവരും. അധികൃതര്‍ ശിക്ഷാ നടപടികള്‍ ശക്തമാക്കിയതോടെ വാഹനാപകടങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
Source: Gulf Madhyamam Daily




