yellow line crossing
റോഡിലെ മഞ്ഞവരയ്ക്കുള്ളില്‍ കയറിയാല്‍ ഇനി ജയില്‍വാസം..
റോഡ് ഷോള്‍ഡറുകള്‍ വാഹനം ഡ്രൈവ് ചെയ്യാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ തടവ് ലഭിക്കുമെന്നും കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കുമെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
അടിയന്തരഘട്ടത്തില്‍ നിര്‍ത്തുന്നതിനുള്ള മേഖല എന്ന നിലയിലാണ് ഷോള്‍ഡറുകള്‍ റോഡുകളില്‍ തിരിക്കുന്നത്. ആംബുലന്‍സ് പോലുള്ളവയ്ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയും ഇത് മാറ്റിവെച്ചിരിക്കുന്നു. ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപ്പെടാനും തിരക്ക് ഒഴിവാക്കാനും ചില ഡ്രൈവര്‍മാര്‍ റോഡ് ഷോള്‍ഡറുകള്‍ ഉപയോഗിക്കുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് നടപടിയുണ്ടാകുമെന്ന് ആര്‍ഒപി വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡയയും ആര്‍ഒപിയുടെ ട്വീറ്റിനെ സ്വാഗതം ചെയ്തു. റോഡ് ഷോല്‍ഡറുകള്‍ അടിയന്തര സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും വ്യക്തമാക്കി. ആര്‍ഒപി റോഡില്‍ കാണുന്ന മഞ്ഞ വര പൊതുവായി ഉപയോഗിക്കാനുള്ള മേഖല അവസാനിക്കുന്നത് സൂചിപ്പിക്കാനാണെന്ന് വ്യക്തമാക്കുന്നുണ്ട്.




