30 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

TRAFFIC RULES

ഒമാനിലെ പുതിയ ട്രാഫിക് നിയമങ്ങള്‍ 5th സെപ്റ്റംബര്‍ 2016 മുതല്‍ പ്രാബല്യത്തില്‍ വന്നു.

7 months 25 days 12 hours 40 minutes 45 seconds ago

വാഹനവുമായി നിരത്തിലിറങ്ങുമ്പോള്‍ അധികശ്രദ്ധ പുലര്‍ത്തുക. ഗതാഗത നിയമലംഘകര്‍ക്കും തെറ്റായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കും കനത്ത പിഴയും തടവു ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞമാസം ആദ്യത്തിലാണ് ഗതാഗത നിയമ പരിഷ്കരണം അംഗീകരിച്ചുള്ള ഉത്തരവ് സുല്‍ത്താന്‍ പുറപ്പെടുവിച്ചത്. നിലവിലെ ഗതാഗത നിയമത്തില്‍ 21 ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. തെറ്റുവരുത്തുന്ന വാഹനഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍.ഒ.പിക്ക് അധിക അധികാരം നല്‍കുന്നതാണ് പരിഷ്കരിച്ച നിയമം. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കല്‍, ഓടുന്ന വാഹനത്തില്‍നിന്ന് ചപ്പുചവറുകള്‍ വലിച്ചെറിയല്‍ എന്നീ കുറ്റങ്ങള്‍ക്കുള്ള പിഴ സംഖ്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, തടവുശിക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 നിയമലംഘനത്തിന്‍െറ ഗുരുതര സ്വഭാവം അനുസരിച്ച് തടവും പിഴയും ഒരുമിച്ചോ വെവ്വേറെയോ ലഭിക്കും. 
കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയാകും ലഭിക്കുക. ഗതാഗത നിയമങ്ങള്‍ നടപ്പില്‍വരുത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അധികാരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക്കിന് പകരം ഇനി പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറലിന് ആയിരിക്കും. ട്രാഫിക് ലൈറ്റുകളും അടയാളങ്ങളും എവിടെ വേണമെന്ന കാര്യം ഇദ്ദേഹമാകും തീരുമാനിക്കുക. ടാക്സി വെയ്റ്റിങ് മേഖല, സ്വകാര്യ കാറുകള്‍ നിര്‍ത്തിയിടാവുന്ന സ്ഥലങ്ങള്‍, കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാവുന്ന സ്ഥലങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്‍െറ അധികാരപരിധിയില്‍പെടുന്ന കാര്യങ്ങളായിരിക്കും. നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടക്കം കാര്യങ്ങളാകും ഡയറക്ടറേറ്റ് ജനറലിന്‍െറ ചുമതലയില്‍ വരുക. 

കാറുകളുടെ നിറം മാറ്റുകയോ ചേസിസ് ആള്‍ട്ടര്‍ ചെയ്യുകയോ ചെയ്യുന്നവര്‍ പത്തു ദിവസത്തിനുള്ളില്‍ ഡയറക്ടറേറ്റ് ജനറലിനെ വിവരമറിയിക്കണം. വില്‍പനക്കുള്ള കാറുകള്‍ ഗതാഗത സുരക്ഷയെ ബാധിക്കും വിധം പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്നതും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതും ആര്‍ട്ടിക്ക്ള്‍ 33 നിരോധിക്കുന്നു. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ റോയല്‍ ഒമാന്‍ പൊലീസിന് അധികാരമുണ്ടായിരിക്കും. 70 സി.സിയില്‍ താഴെയുള്ള സ്കൂട്ടറുകളും എ.ടി.വി വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വ്യവസായ വാണിജ്യ മന്ത്രാലയത്തിന്‍െറയും ആര്‍.ഒ.പിയുടെയും അനുമതി വേണമെന്നും നിയമം നിഷ്കര്‍ഷിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ അപകടമുണ്ടാക്കുകയോ അപകടത്തില്‍ ആളുകള്‍ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ വര്‍ധിക്കും.

 വാഹനപാര്‍ക്കിങ്ങില്‍ വരുത്തുന്ന പിഴവുകള്‍ക്ക് പോക്കറ്റ് ചോരും വിധമാണ് പിഴ സംഖ്യ വര്‍ധിപ്പിച്ചിരിക്കുന്നത്. ആംബുലന്‍സുകള്‍ക്കും ബസുകള്‍ക്കും ടാക്സികള്‍ക്കുമുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ 100 റിയാലാണ് പിഴ നല്‍കേണ്ടത്. വികലാംഗര്‍ക്കായുള്ള സ്ഥലങ്ങളില്‍ വാഹനമിട്ടാല്‍ 20 റിയാലും പിഴ ചുമത്തും.  

പുതിയ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും പിഴയും ചുവടെ കൊടുക്കുന്നു.. 

 

Offence

Fine RO

Jail

1

Driving in the wrong direction

500

Up to 3 months

2

Driving with a suspended or withdrawn licence or licence plate

500

Up to 3 months

3

Driving recklessly in wadis and thereby endangering one's life or the lives of others

500

Up to 3 months

4

Driving without valid insurance

300

Up to 10 days

5

Driving fast or recklessly in a way causing danger to the lives of others

100-500

10 days – 2 months

6

Driving neglectfully and without care

300

Over 1 month

7

Refraining from presenting a driving licence to the ROP without an acceptable excuse

300

Up to 10 days

8

Using hand-held phones or other electronic devices when driving

300

Up to 10 days

9

Deliberately stopping a vehicle in the street (for non-emergency cases i.e. to argue with other drivers)

300

Up to 10 days

10

Throwing litter from a car

300

Up to 10 days

11

Driving under the influence of alcohol or drugs

200-500

1-3 months

12

Driving under the influence of drugs/alcohol or any psychotropic  substances, resulting in others sickness or inability to work for not more than 30 days

400-800

1 – 6 months

13

Driving under the influence of drugs/alcohol or any psychotropic  substances, resulting in others sickness or inability to work for more than 30 days

600-1200

6 – 12 months

14

Driving under the influence of drugs/alcohol or any psychotropic  substances, resulting in someone dying or being permanently handicapped

1500 -3000

12- 36 months

15

Reckless driving resulting in someone getting injured or being out of work more than 30 days

500

Up to 3 month

16

Reckless driving leading to someone’s death

2000

3 month – 12 month

17

Not surrendering driving licence to ROP after offence

50-300

10-30 days

18

Displaying vehicles for sale on the public road or public places

500

 

19

Parking in a place designated for ambulances

100

 

20

Parking in a place designated for buses and taxis

100

 

21

Parking in yellow lanes or shoulders

10

 

22

Blocking movement of other cars in public places

10

 

23

Parking in places designated for the disabled

20

 


എല്ലാവരിലും ഈ വിവരം ഷെയര്‍ ചെയ്തു നല്‍കുക.. ട്രാഫിക് നിയമത്തെക്കുറിച്ച് ഏവരെയും ബോധവാന്മാരാക്കുക.. 

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഒമാനില്‍ ട്രാഫിക് നിയമം മാര്‍ച്ച്‌ ഒന്ന് മുതല്‍ ഭേദഗതി ചെയ്യുന്നു

4 mins ago

ഒമാനിലെ പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക് മാര്‍ച്ച്‌ ഒന്ന് മുതല്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം വരും ...

ഗതാഗതനിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടന്നാല്‍ ഇനി 10 റിയാല്‍ പിഴ

4 mins ago

ഗതാഗതനിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടന്നാല്‍ ഇനി 10 റിയാല്‍ പിഴ നല്‍കേണ്ടിവരും ...

നോ പാര്‍ക്കിങ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കര്‍ക്കശമാക്കി- ഒമാന്‍

4 mins ago

 നോ പാര്‍ക്കിങ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കര്‍ക്കശമാക്കി- ഒമാന്‍  ...

മസ്കറ്റ് നഗരസഭ വാഹന പാര്‍ക്കിങ് ഫീസിലും പിഴയിലും വര്‍ധന വരുത്തി

4 mins ago

തലസ്ഥാന മേഖലയുടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ പാര്‍ക്കിങ് മീറ്ററുകള്‍ വൈകാതെ പ്രവര്‍ത്തന സജ്ജമാകും. അതോടൊപ്പം മസ്കറ്റ് നഗരസഭ വാഹന പാര്‍ക്കിങ് ഫീസിലും പിഴയിലും വര്‍ധന വരുത്തി  ...

ROP-സുരക്ഷിത ഡ്രൈവിങ് കാമ്പയിന്‍ ആരംഭിച്ചു

4 mins ago

സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് ഒരു മാസം നീളുന്ന കാമ്പയിന്‍ ആരംഭിച്ചു. ഗതാഗത സുരക്ഷ സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായങ്ങളും ശാസ്ത്രീയ പഠനങ്ങള്‍ പ്രകാരമുള്ള വസ്തുതകളും ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിക്കുകയാണ് ‘വാട്ട് ഡിഡ് ദേ സേ’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ 21 മുതല്‍ ആരംഭിച്ച കാമ്പയിനില്‍ നടത്തുന്നത്. ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
67305827 Hits