റോയല്‍ ഡിക്രി 38/2016 പ്രകാരമാണ് നിലവിലുള്ള ഗതാഗത നിയമത്തിന്‍െറ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്ത് സുല്‍ത്താന്‍ ഉത്തരവിട്ടത്. മദ്യപിച്ച് വാഹനമോടിച്ചാൽ 500 റിയൽ പിഴയും ഒരുവർഷം ജയിൽ ശിക്ഷയുമാണ് വ്യവസ്ഥ ചെയുന്നത്.പ്രവാസികളാണ് നിയമലംഘനം നടത്തുന്നതെകിൽ 500 റിയൽ പിഴയും ജയിൽ വാസത്തിന് ശേഷം കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് നാടുകടത്തി എന്നും വരാം .കൂടാതെ തെറ്റായ നംബർ പ്ലേറ്റും കാലാവധികഴിഞ്ഞ ലൈസൻസും ഉപയോഗിച്ചാൽ അഞ്ഞൂറ് റിയൽ പിഴയും ഒരുവർഷം വരെ ജയിലും ലഭിക്കാവുന്ന കുറ്റകൃത്യമായി ഭദഗതി ചെയ്തിട്ടുണ്ട്.
പുതിയ ഭേദഗതി പ്രകാരം പ്രധാന റോഡുകളില്‍ സഹ വാഹനയാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുംവിധം ട്രക്കുകളില്‍നിന്ന് സാധനങ്ങള്‍ വീഴുന്ന പക്ഷം 300 റിയാല്‍ പിഴ ഈടാക്കും. വാഹനത്തില്‍ വന്ന് റോഡിലും പൊതുസ്ഥലങ്ങളിലും ചപ്പുചവറുകളും മറ്റും വലിച്ചെറിയുന്നവര്‍ക്ക് പത്ത് ദിവസത്തെ തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ.




