സ്പീഡ് ട്രാക്കില്‍ കുറഞ്ഞ വേഗത്തില്‍ ഡ്രൈവ് ചെയ്യുന്നത് ശിക്ഷാര്‍ഹം - ROP
റോഡിന്‍റെ ഏറ്റവും ഇടതു വശത്തെ വേഗ ട്രാക്കില്‍ അനുവദനീയമായ വേഗതപരിധിയില്‍ താഴെ, പതുക്കെ വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇത്തരം നിയമ ലംഘകർക്ക് തടവും പിഴയുമാണ് നിയമം വ്യവസ്ഥ ചെയുന്നത്. കുറഞ്ഞ വേഗത്തില്‍ പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ മധ്യഭാഗത്തെയോ വലതുഭാഗത്തെയോ ട്രാക്ക് ഉപയോഗിക്കുക.




