#MM_തലക്കെട്ട്_1
സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉൗർജിതമായി മുന്നേറുന്നു. സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മന്ത്രിസഭാ കൗൺസിൽ നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും സഹകരിച്ചാണ് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നത്.ഇക്കഴിഞ്ഞ ഡിസംബർ മൂന്നുമുതൽ ജനുവരി ഒമ്പതുവരെ 6217 സ്വദേശികളാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചത്.
=============================================================
#MM_തലക്കെട്ട്_2
ഈ വർഷത്തെ മസ്കറ്റ് ഫെസ്റ്റിവലിന് ഈ മാസം 18ന് തിരി തെളിയും.നസീം ഗാർഡനും അമിറാത്തുമാണ് പ്രധാന വേദികൾ.100 വര്‍ഷം പഴക്കമുള്ള കാറുകളുടെ ഷോയും ദിനോസറസ് ഷോയും ഫെസ്റ്റിവലിന്റെ പ്രത്യേകതകളായിരിക്കും. നസീം ഗാർഡനിലും അമിറാത് പാർക്കിലും വൈകീട്ട് നാലു മണി മുതലാണ് പ്രവേശനം. സാധാരണ ദിവസങ്ങളിൽ രാത്രി 11 വരെയും വാ രാന്ത്യങ്ങളിൽ 12 വരെയുമാണ് സമയം.
=============================================================
#MM_തലക്കെട്ട്_3
ഒമാനിൽ കഴിഞ്ഞവർഷം എട്ടു ശതകോടി റിയാലിെൻറ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി വ്യവസായ വാണിജ്യ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദി. 2016നെ അപേക്ഷിച്ച് 800 ദശലക്ഷം റിയാലിെൻറ വർധനവാണ് വിദേശ നിക്ഷേപത്തിൽ ഉണ്ടായതെന്നും മന്ത്രി മജ്ലിസുശൂറയെ അറിയിച്ചു.
============================================================
#MM_തലക്കെട്ട്_4
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ, രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ മത്രയിൽ, സഞ്ചാരികൾക്കും സന്ദർശകർക്കുമായി കൂടുതൽ സൗകര്യങ്ങളൊരുക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു. കൂടുതൽ സൂചനാബോർഡുകളും പൊതു ടോയ്ലറ്റുകളും സ്ഥാപിക്കാനാണ് പദ്ധതി. ഇതോടൊപ്പം, ഇൻററാക്ടീവ് മാപ്പ് കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
============================================================
#MM_തലക്കെട്ട്_5
തണുപ്പകറ്റാൻ റൂമിൽ കരി കത്തിച്ച് ഉറങ്ങിയ രണ്ട് രാജസ്ഥാനി സ്വദേശികൾ ശ്വാസം മുട്ടി മരിച്ചു. ജബൽ അഖ്ത്തറിലാണ് സംഭവം. വായു പുറത്ത് പോകുന്നതിനു റൂമിൽ മതിയായ സൗകര്യമില്ലാത്തതാണ് മരണകാരണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഓമനിന്റെ ഉൾപ്രദേശങ്ങളിൽ പൊതുവെ തണുപ്പകറ്റാൻ കരി കത്തിക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
================================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




