#MM_തലക്കെട്ട്_1
മസ്കറ്റ് അടക്കമുള്ള ഗവർനെറ്റുകളിൽ അടുത്ത ആഴ്ച്ച മുതൽ കൊടും തണുപ്പിന് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മസ്കറ്റിന്റെ ചില ഭാഗങ്ങളിലും വടക്കൻ ബാത്തിനായിലും മഴ പെയ്തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
=============================================================
#MM_തലക്കെട്ട്_2
ഒമാൻ- ഖത്തർ ഗതാഗത മന്ത്രിമാർ ഒമാനിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഗതാഗതം, വാർത്താ വിതരണം, വ്യോമയാനം, തുറമുഖങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി.ഈ മേഖലകൾ ശക്തിപ്പെടുത്തുന്നതും ഇരു രാജ്യങ്ങൾക്കും ലഭ്യമായ നിക്ഷേപ അവസരങ്ങളും ചർച്ചയിൽ വിഷയമായി.
=============================================================
#MM_തലക്കെട്ട്_3
കഴിഞ്ഞ വര്ഷം മുവാസലാത് ബസ്സുകളിൽ യാത്ര ചെയ്തത് 45 ലക്ഷം പേർ. ഇതിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് റൂവി- മബേല റൂട്ടിലാണ്.2016 -നെ അപേക്ഷിച്ച് 21 ശതമാനം വർധനയാണ് യാത്രക്കാരിൽ ഉണ്ടായത്. 33 അത്യാധുനിക സംവിധാനമുള്ള പുതിയ ബസ്സുകൾ ഈ വര്ഷം ആദ്യ പാദത്തോടെ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
============================================================
#MM_തലക്കെട്ട്_4
മൂന്ന് മാസം പ്രായമായ കുഞ്ഞും വൃദ്ധയും കൊല്ലപ്പെട്ടുവെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.
=========================================================
#MM_തലക്കെട്ട്_5
ഒമാൻ സ്ഥാപിക്കുന്ന വ്യവസായ നഗര പദ്ധതിക്കായി സൗദി അറേബ്യ 210 ദശലക്ഷം ഡോളർ സഹായം നൽകും.ദുഖമിൽ നിർമിക്കുന്ന വ്യവസായ നഗരത്തിനാണ് സഹായം. രാജ്യത്തിൻറെ മൽസ്യ ബന്ധന മൽസ്യ സംസ്കരണ രംഗത്ത് വലിയ കുതിച്ച് ചാട്ടവും ലക്ഷ്യമിടുന്നതാണ് ദുകം പദ്ധതി.ഇതിനോടൊപ്പം എണ്ണ സംസ്കരണ ശാലയും, പെട്രോകെമിക്കൽ കോംപ്ലക്‌സും മറ്റനവധി വ്യവസായ നിർമാണ സംരംഭങ്ങളും ഉയരും.
============================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




