#MM_തലക്കെട്ട്_1
അറേബ്യൻ ഗൾഫ് കപ്പുമായെത്തിയ ഒമാൻ ദേശീയ ഫുട്ബാൾ ടീമിന് രാജ്യം ഉജ്ജ്വല സ്വീകരണം നൽകി. ശനിയാഴ്ച വൈകീട്ട് ബോഷറിലെ സുൽത്താൻ ഖാബൂസ് കായിക സമുച്ചയത്തിലാണ് സ്വീകരണം നൽകിയത്. ടീമംഗങ്ങളെ അനുമോദിക്കാനും സ്വീകരണം നൽകാനും വൻ ജനാവലിയാണ് കായിക സമുച്ചയത്തിൽ ഒത്തുകൂടിയത്. മസ്കത്ത് വിമാനത്താവളത്തിൽ തന്നെ ടീമിന് വൻ സ്വീകരണമാണ് നൽകിയത്.തുറന്ന ബസിലാണ് ടീമംഗങ്ങളെ വിമാനത്താവളത്തിൽനിന്ന് കായിക സമുച്ചയത്തിലേക്ക് ആനയിച്ചത്.
അറേബ്യൻ ഗൾഫ് കപ്പ് നേടിയ ഒമാനെ റണ്ണേഴ്സപ്പായ യു.എ.ഇ യുടെ നേതാക്കൾ അഭിനന്ദിച്ചു
============================================================
#MM_തലക്കെട്ട്_2
അറേബ്യൻ ഗൾഫ് കപ്പ് വിജയത്തിൽ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങൾ ഒമാനി സംസ്കാരത്തിന് അനുസൃതമായതും, മറ്റുളർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലുമേ ആകാവൂ എന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അറിയിപ്പിൽ പറയുന്നു.
==========================================================
#MM_തലക്കെട്ട്_3
ഫെബ്രുവരി 21 മുതൽ ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്റ്ററിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽ ഇത്തവണ കൂടുതൽ മലയാള പുസ്തകങ്ങൾ ലഭ്യമാക്കുമെന്ന് അൽ ബാജ് ബുക്ക്സ് അറിയിച്ചു.മസ്കറ്റ് പുസ്തകോത്സവത്തിൽ സാന്നിധ്യമുള്ള ഏക മലയാള പുസ്തകാലയമാണ് അൽ ബാജ്.
===========================================================
#MM_തലക്കെട്ട്_4
അവധി സ്‌കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ സ്‌കൂൾ പരിസരങ്ങളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ജാഗ്രത പാലിക്കണമെന്നും സ്കൂൾ അധികൃതർ ഓർമപ്പെടുത്തുന്നു. അവധി കഴിഞ് രാജ്യത്തെ മിക്ക ഇന്ത്യൻ സ്‌കൂളുകളും പ്രവർത്തനം ആരംഭിച്ചു.
==========================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




