#MM_തലക്കെട്ട്_1
മദീനത്ഖാബൂസ് , അൽ ഖുവൈർ എന്നിവിടങ്ങളിലേക്കുള്ള എല്ലാ പ്രധാന റോഡുകളും അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു.നവീകരണ പ്രവർത്തികൾ അവസാനിക്കുന്നത് വരെ റോഡുകൾ അടഞ്ഞു കിടക്കുമെന്ന് നഗരസഭ അറിയിച്ചു.റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് നടപടി.
==============================.===============
#MM_തലക്കെട്ട്_2
അഞ്ചു വിനോദസഞ്ചാര പദ്ധതികൾ കൈമാറുന്നത് സംബന്ധിച്ച കരാറിൽ വിനോദസഞ്ചാര മന്ത്രാലയവും ഒമാൻ വിനോദസഞ്ചാര വികസന കമ്പനിയും (ഒംറാൻ) ഒപ്പുവെച്ചു.ധാരണ പ്രകാരം റാസൽ ജിൻസ്, അൽ ഹൂത്ത ഗുഹ, അൽ ഒവാഫിയ റിസോർട്ട്.അൽ അഷ്ഖാറ റിസോർട്ട്, സലാല റിസോർട്ട് എന്നിവയുടെ വികസന പ്രവൃത്തിയാണ് ഒംറാന് നൽകിയത്.
===========================================================
#MM_തലക്കെട്ട്_3
രാജ്യത്തിന്റെ സമുദ്ര പരിധിയിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.നിയമം ലംഖിക്കുന്നവരെ കണ്ടെത്താനുള്ള നിരീക്ഷണവും നടക്കും.ഇറാനുൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചെമ്മീൻ ഇതോടെ ആവശ്യക്കാർ ഏറും.
====================================================
#MM_തലക്കെട്ട്_4
സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ മൂന്നു ഗവേഷണകേന്ദ്രങ്ങൾ തുറന്നു. വൈദ്യശാസ്ത്രം, സുസ്ഥിര ഉൗർജം, നാനോ ടെക്നോളജി വിഷയങ്ങളിലെ ഗവേഷണത്തിനുള്ള കേന്ദ്രങ്ങളാണ് തുറന്നത്.
===================================================
#MM_തലക്കെട്ട്_5
ഒമാൻ പരിസ്ഥിതി സൊസൈറ്റി പഠനനാവശ്യത്തിനായി ടാഗ് ഘടിപ്പിച്ച 14 കൂനൻ തിമിംഗളങ്ങളിൽ ഒന്ന് അറബി കടൽ കടന്ന് ഇന്ത്യൻ സമുദ്രത്തിലെത്തി.1500കിലോമീറ്റർ സഞ്ചരിച്ചാണ് തിമിംഗലം ഗോവൻ സമുദ്ര ഭാഗത്ത് എത്തിയത്
=============================================
#MM_തലക്കെട്ട്_6
ഒമാൻ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത് ഈ വര്ഷം പന്ത്രണ്ട് പുതിയ റൂട്ടുകളിൽ കൂടി സർവീസ് ആരംഭിക്കും.നിലവിലുള്ള ഏഴു റൂട്ടുകളിൽ സർവീസ് വർധിപ്പിക്കുകയും ചെയ്യും.
=========================================
#MM_തലക്കെട്ട്_7
MEDC "താബിത്" എന്ന പേരിൽ ഉപഭോക്താക്കൾക്കായി സ്ഥിര ബിൽ സേവനം തുടങ്ങി. പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് ഓരോ മാസവും ഒരേ തുക വൈദ്യുതി ചാർജായി അടച്ചാൽ മതി.കഴിഞ്ഞ 12 മാസങ്ങളിലെ ഉപഭോഗത്തിന്റെ ശരാശരി കണക്കാക്കിയുള്ള തുകയാണ് സ്ഥിര ബില്ലിൽ ചേർക്കുക.വർഷാവസാനം അടച്ച തുകയും യഥാർത്ഥ വൈദ്യതി ഉപഭോഗവും താരതമ്യം ചെയ്യും.
=======================================
#MM_തലക്കെട്ട്_8
കുട്ടികൾക്കെതിരായ പീഡനം റിപ്പോർട്ട് ചെയ്യാൻ മടി കാണിക്കരുതെന്ന് സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. 1100 എന്ന ഹോട്ലൈൻ നമ്പർ ഇതിനായി ഉപയോഗപ്പെടുത്താം.വിളിക്കുന്ന ആളുടെ പേര് വിവരങ്ങൾ മന്ത്രാലയം പരസ്യമാക്കില്ല. കുട്ടികളുടെ സുരക്ഷിതത്വം ഓരോരുത്തരുടെയും ദൗത്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
==========================================
#MM_തലക്കെട്ട്_9
വിനോദയാത്രക്ക് പോയ മലയാളികളുടെ വാഹനം അപകടത്തില്‍പെട്ട് നാലുപേര്‍ക്ക് പരിക്കേറ്റു. സഹമില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പെട്ട നാലുപേരും.സുവൈഖ് റോഡില്‍ സ്വദേശി ഒാടിച്ച വാഹനവുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു.കാലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ഇവർ റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലാണ്.
========================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




