ക്രിസ്മസ് ദിനാശംസകൾ !
#MM_തലക്കെട്ട്_1
ഒമാനിലെ സർക്കാർ ആശുപത്രികളിൽ ജനുവരി ഒന്ന് മുതൽ ഇ പേയ്മെന്റ് സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇതോടെ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കാൻ സാധിക്കും.
=============================================
#MM_തലക്കെട്ട്_2
കൗള, അൽ നാദ ആശുപത്രികളുടെ ഹോട്ട് ലൈൻ നമ്പറുകളിൽ മാറ്റം വരുത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
22501000 ആണ് ഖോള ആശുപത്രി പുതിയ സ്വിച് ബോർഡ് നമ്പർ.
22503333 അൽ നഹ്ദ ആശുപത്രിയുടെ നമ്പർ.
===========================================================
#MM_തലക്കെട്ട്_3
രാജ്യത്ത് മൂന്നിടങ്ങളിൽ ജനവരിയിൽ ഇലക്ട്രിക് വാഹന സ്റ്റേഷനുകൾ തുറക്കും. ജനവരി 18നാണ് സ്റേഷനുകൾ . തുറക്കുക. മസ്കറ്റിലെയും സോഹാരിലെയും ഇന്റർ കൊണ്ടിനെന്റൽ ഹോട്ടൽ, മസ്ക്കറ്റിലെ ക്രൗൺ പ്ലാസ എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകൾ.സ്റ്റേഷനുകൾ തുറക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഒമാനിലേക്ക് തിരിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ റാലി സംഘടിപ്പിക്കുന്നുണ്ട്. മൊത്തം 1217 കിലോമീറ്റർ റാലിയിൽ വാഹനങ്ങൾ ഒരു തുള്ളി എണ്ണ ഉപയോഗിക്കാതെ വൈദ്യുതി ചാർജിൽ ആയിരിക്കും ഓടിക്കുക.
====================================================
#MM_തലക്കെട്ട്_4
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിച്ച 20 പേരിൽ രണ്ടു പേർ പത്രിക പിൻവലിച്ചു.18 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. ജനവരി 13നാണ് തിരഞ്ഞെടുപ്പ്.
===================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




