#MM_തലക്കെട്ട്_1
പുതിയ മസ്കറ്റ് വിമാനത്താവളത്തിൽ നിന്ന് ആദ്യ യാത്രാവിമാനം ഇന്നലെ രാവിലെ പരീക്ഷണ പറക്കൽ നടത്തി.രാവിലെ 11 .15 -നാണ് ഒമാൻ എയർ വിമാനം പരീക്ഷണാടിസ്ഥാനത്തിൽ പറന്നുയർന്നത്.നിരവധി ഉദ്യോഗസ്ഥരും, വ്യോമയാന മേഖലയിലെ വിദഗ്ധരും, മാധ്യമ പ്രതിനിധികളും വിമാനത്തിൽ യാത്രക്കാരായിരുന്നു.
=============================================
#MM_തലക്കെട്ട്_2
അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും അതിന്റെ വിഡിയോ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത സ്വദേശിക്ക് ഒരു വർഷം തടവും ആയിരം റിയാൽ പിഴയും ശിക്ഷ.സലാല പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്.ആറ് മാസത്തേക്ക് ഇയാളുടെ ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
===========================================================
#MM_തലക്കെട്ട്_3
മബേലയിൽ ശനിയാഴ്ച രാവിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിന് തീ പിടിച്ചു. ആളപായമില്ല.അഗ്നി ശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല.
====================================================
#MM_തലക്കെട്ട്_4
ഒമാൻ ഒറിക്‌സ് സംരക്ഷിത മേഖല വിനോദ സഞ്ചാരികൾക്കായി തുറക്കുന്നു. മേഖലയിൽ ഇപ്പോൾ 750 -ഓളം ഒറിക്‌സുകളുണ്ട് . പതിറ്റാണ്ടുകളായി പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സംരക്ഷിത മേഖലയാണ് സന്ദർശകർക്കായി തുറക്കുന്നത്. മാൻ വർഗ്ഗത്തിലെ അപൂർവ ഇനങ്ങളാണ് അറേബ്യയൻ ഒറിക്‌സുകൾ.
===================================================
#MM_തലക്കെട്ട്_5
ഒമാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ ഗിരീഷ് ലോത്തറിനെ ഒമാന്‍ നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അബ്ദുളള ബിന്‍ ഖാസിം അല്‍ റൗസി സ്വീകരിച്ചു. മസ്‌ക്കറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സ്ഥാനപതി പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥനും സംബന്ധിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുളള സൈനികമേഖലയിലെ സഹകരണം സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച.
======================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




