#MM_തലക്കെട്ട്_1
ബാത്തിന എക്സ്പ്രസ് വേയിൽ ആറ് പുതിയ ഇന്ധന സ്റ്റേഷനുകൾ തുറക്കും. മെയ് 7നാണ് ഹൈവേ പൂർണമായി ഗതാഗതത്തിനായി തുറക്കുക. മസ്കറ്റ് എക്സ്പ്രസ് വേ അവസാനിക്കുന്നിടത്തു തുടങ്ങി UAE അതിർത്തിയായ ഖട് മത് മലാഹ വരെ നീളുന്ന റോഡിന് 265 കിലോമീറ്ററാണ് ദൈർഘ്യം.
==============================================
#MM_തലക്കെട്ട്_2
കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെതുടർന്ന് ഇറക്കുമതിചെയ്ത 7915 കിലോ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചതായി വടക്കൻ ബത്തിനാ മേഖല മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
==============================================
#MM_തലക്കെട്ട്_3
വ്യക്തികൾക്ക് ഡ്രോണുകൾ സ്വന്തമാക്കാനും ഉപയോഗിക്കാനും വൈകാതെ അനുമതി ലഭിച്ചേക്കും. നിലവിൽ സർക്കാർ സ്ഥാപനങ്ങൾക്കും അപേക്ഷ നൽകുന്ന സ്വകാര്യ കമ്പനികൾക്ക് മാത്രമാണ് ഇവ ഉപയോഗിക്കാൻ അനുമതിയുള്ളൂ.
=============================================
#MM_തലക്കെട്ട്_4
നാട്ടിലേക്ക് യാത്രയ്ക്കെതിയ തിരുവനന്തപുരം സ്വദേശി മസ്കറ്റ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. നഗരൂർ സ്വദേശി അശോകനാണ് മരിച്ചത്.
=============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




