#MM_തലക്കെട്ട്_1
സഞ്ചാരികളെ കൂടുതലായി ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറും ഒമാനും സംയുക്ത വിസാ കരാറിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം 33 രാജ്യങ്ങളിലെ പൗരന്മാർക്ക് പൊതുവായ ടൂറിസ്റ്റ് വിസയിൽ ഈ രണ്ടു രാഷ്ട്രങ്ങളും സന്ദർശിക്കാം.ഇന്ത്യക്കാർ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.30 ദിവസമാണ് ഈ വിസയുടെ കാലാവധി.
==============================================
#MM_തലക്കെട്ട്_2
അഞ്ചാമത് അന്താരാഷ്ട്ര മെഡിക്കൽ ടൂറിസം പ്രദർശനത്തിനു മസ്കറ്റ് ഒമാൻ കൺവൻഷൻ എക്സിബിഷൻ സെൻററിൽ തുടക്കമായി. മൂന്ന് ദിവസം നീളുന്ന പ്രദർശനത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ ആശുപത്രികളുടെ സാന്നിധ്യവുമുണ്ട്. മൊത്തം 120ഓളം പ്രദർശകരാണ് ഉള്ളത്.
==============================================
#MM_തലക്കെട്ട്_3
ഒമാൻ എണ്ണവില 71 ഡോളർ പിന്നിട്ടു. 2015 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
=============================================
Job Vacancy : #MM_JOBS
സിവില്‍ ഡിപ്ലോമ പഠിച്ചവര്‍ക്ക് ജോലി സാധ്യത..NOC ഉള്ളവര്‍ക്ക് മുന്‍ഗണന...
Contact Soon: 24615326/91181028
=============================================
മസ്‌കറ്റിലെ നാടക ആസ്വാദകരുടെ ശ്രദ്ധയ്ക്ക്..
വേറിട്ട കഥയും വ്യത്യസ്തമായ അവതരണരീതിയുമായി ശിഖണ്ഡിനി എന്ന നാടകം ഈ വരുന്ന വെള്ളിയാഴ്ച 27ന് വൈകിട്ട് 6. 30ന് റൂവി അൽഫലജിൽ അരങ്ങേറുന്നു..
അസോസിയേഷൻ ഓഫ് മസ്കറ്റ് മ്യൂസിക് ആൻഡ് ആർട്ട്സും (അമ്മ ), ക്ലാപ്പ്സ് ഇവന്റസും ചേർന്ന് അവതരിപ്പിക്കുന്ന ശിഖണ്ഡിനി എന്ന നാടകം മസ്‌കറ്റിലെ മലയാളീസമൂഹത്തിനു വ്യത്യസ്ത അനുഭവമായിരിക്കും..
സൗദിഅറേബ്യയിലെ ദമാമിൽ ജോലിചെയ്യുന്ന പ്രവാസി നാടകപ്രവർത്തകൻ ബിജു പോൾ നീലേശ്വരം ആണ് നാടകം രചിച്ചിരിക്കുന്നത്. വരകളിലൂടെ കലയുടെ മാസ്മരിക തീർത്ത ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ ആണ് ഇതിന് രംഗപടം ഒരുക്കുന്നത്. കെ ആർ പി. വള്ളികുന്നം, കൊച്ചുമോൻ കാരിച്ചാൽ എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. രാജേഷ് ബാലകൃഷ്ണൻ, രാജേഷ് കുമാർ എന്നിവരാണ് സംവിധാന സഹായികൾ. മാന്നാർ അയൂബ് ആണ് നാടകം സംവിധാനം ചെയ്യുന്നത്.
ബിജു വർഗീസ്, രാജേഷ് ബാലകൃഷ്ണൻ, സജേഷ് പട്ടാമ്പി, KPAC ബീമാസതീഷ്, സജിത വിജയകുമാർ, സുധ രഘുനാഥ്, കലാവതി ജയദാസൻ, ബിനു എണ്ണക്കാട്, അജി ഹരിപ്പാട്, വിനോദ്, അരുൺ കുമാർ, കിരൺ ഹരിപ്രസാദ്, അനീസ അയൂബ് , സിബി ചാക്കോ തുടങ്ങി മുപ്പതില്പരം കലാകാരന്മാർ ആണ് അഭിനയിക്കുന്നത്.
പ്രവേശനം സൗജന്യം, ഏവരും കൃത്യസമയത്തു തന്നെ റൂവി അൽ ഫലാജ് ഹാളിൽ വന്നു ശിഖണ്ഡിനി നാടകത്തിനെയും കാലകരമാരെയും പ്രോത്സാഹിപ്പിക്കുമല്ലോ !
=============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




