#MM_തലക്കെട്ട്_1
സേവന മേഖലയുമായി ബന്ധപ്പെട്ട ജോലിക്കാർ ഇനി ഇടയ്ക്കിടെ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടി വരും .തൊഴിലുടമകൾക്ക് ആണ് ഇതിന്റെ ഉത്തരവാദിത്വം. തൊഴിലുടമകൾ നിർബന്ധമായും തൊഴിലാളികളെ പരിശോധനകൾക്കു വിധേയമാക്കണമെന്ന് മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മദ്യ-മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമം.
==============================================
#MM_തലക്കെട്ട്_2
രാത്രി വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവരെ വലയിലാക്കാൻ നിസ്വ സൂഖിന് സമീപം പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. നിയമം മൂലം നിരോധിച്ചതാണ് ഇത്തരം അഭ്യാസപ്രകടനങ്ങൾ . ലൈസൻസൊ പെർമിറ്റോ ഇല്ലാത്ത വാഹനങ്ങൾ ഇതിനായി പ്രത്യേക മാറ്റങ്ങൾ വരുത്തിയാണ് ഉപയോഗിക്കുന്നത്.
==============================================
#MM_തലക്കെട്ട്_3
നിസ്വ സൂഖിൽ പ്രധാന മാർക്കറ്റ് മേഖലയിലും വെള്ളിയാഴ്ച ചന്ത മേഖലയിലും ഗതാഗത നിയന്ത്രണം കർശനമാക്കി. ആഴ്ചചന്ത നടക്കുന്ന സ്ഥലങ്ങളിൽ വലിയ വാഹനങ്ങളും ജെസിബി പോലുള്ളവയും നിർത്തിയിടുന്നത് കർശനമായി നിരോധിച്ചു. സൂഖിനുള്ളിൽ ഗതാഗതം നിയന്ത്രിക്കാൻ ഇലക്ട്രോണിക് ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്.
==============================================
#MM_തലക്കെട്ട്_4
Global മണി എക്സ്ചേഞ്ചിന്റെ 46-റാമത് ശാഖ ഖസബിൽ തുറന്നു.
============================================
#MM_തലക്കെട്ട്_5
സിറിയൻ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് സിറിയൻ പ്രതിപക്ഷ നേതാവ് നാസർ അൽ ഹരീരിയുടെ നേതൃത്വത്തിലുള്ള സംഘം ഒമാനിൽ എത്തി. ഒമാൻ വിദേശകാര്യ മന്ത്രിയുമായ സംഘംചർച്ച നടത്തി.
============================================
#MM_തലക്കെട്ട്_6
അൽ കാമിൽ ജല ശുദ്ധീകരണ ബോട്ടിൽ പ്ലാന്റ് അടപ്പിച്ചു. ആരോഗ്യപരമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




