#MM_തലക്കെട്ട്_1
റുവി ഹൈ സ്ട്രീറ്റ് എടിഎമിൽ നിന്ന് പണം പിൻവലിച്ച് പോകുകയായിരുന്ന വ്യവസായിയുടെ ബാഗ് തട്ടിപ്പറിച്ചു. ഒരു ഗുജറാത്തി വ്യവസായിയുടെ ബാഗ് ആണ് തട്ടിപ്പറിച്ചത്. വലിയ തുക പിൻവലിച്ച് മടങ്ങുന്നവരുടെ പണം കാറിന്റെ ചില്ലു പൊട്ടിച്ചും അവരെ പിന്തുടർന്നു തട്ടി പറിക്കുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിൽ നിന്ന് വലിയ തുക പിൻവലിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആർ.ഓ.പി നിർദേശിച്ചിരുന്നു.
===============================================
#MM_തലക്കെട്ട്_2
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒമാൻ - ഇന്ത്യ സ്പോർട്സ് മീറ്റ് എന്ന പേരിൽ കായികമേള സംഘടിപ്പിക്കുന്നു. ഇന്ത്യൻ എംബസ്സി, ഒമാൻ കായികമന്ത്രാലയം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് എന്നിവയുടെ സഹകരണത്തോടെയാണ് സ്പോർട്സ് മീറ്റ്. അഞ്ചു മാസം നീളുന്ന കായിക മാമാങ്കത്തിന്ന് മെയ് നാലിനാണ് തുടക്കമാവുക. സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന ഉത്ഘാടനത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും
===================================================
#MM_തലക്കെട്ട്_3
28ാമത് കോമെക്സ് പ്രദർശനത്തിന് നാളെ തുടക്കമാകും. ടെലികോം, വിവര സാേങ്കതിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന പ്രദർശനം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലാണ് നടക്കുക.
=============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




