#MM_തലക്കെട്ട്_1
ഒമാൻ എയർ നിരയിലേക്ക് ഇൗവർഷം അവസാനത്തോടെ എട്ടു പുതിയ ബോയിങ് വിമാനങ്ങൾ കൂടിയെത്തും.എട്ടു വിമാനങ്ങളിൽ അഞ്ചെണ്ണം ബോയിങ് 737 മാക്സ് വിഭാഗത്തിൽ പെടുന്നതാണ്.മറ്റു മൂന്നെണ്ണം ഏറ്റവും പുതിയ ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളുമാണെന്ന് ഒമാൻ എയർ വാർത്താകുറിപ്പിൽ അറിയിച്ചു.
==============================================
#MM_തലക്കെട്ട്_2
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിന് അന്താരാഷ്ട്ര അംഗീകാരം. ഇൗ വർഷത്തെ മിഡിലീസ്റ്റിലെ മികച്ച ടൂറിസം വികസന പദ്ധതിക്കുള്ള ആഗോള ട്രാവൽ അവാർഡാണ് ലഭിച്ചത്.
===================================================
#MM_തലക്കെട്ട്_3
മസ്കറ്റ് അന്താരാഷ്ട്ര പുതിയ വിമാനത്തവളം തുടങ്ങി ഒരു മാസം കഴിയുമ്പോൾ പുതിയ ടെർമിനൽ വഴി ഇതിനകം 10 ലക്ഷത്തിലധികം പേരാണ് യാത്ര ചെയ്തത്.മാർച്ച് 20 മുതൽ ഏപ്രിൽ 15 വരെയുള്ള കണക്കനുസരിച്ച് മൊത്തം 11,19,088 ലക്ഷം പേർ യാത്ര ചെയ്തതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.
===========================================================
#MM_തലക്കെട്ട്_4
ഒമാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന കുറഞ്ഞ വരുമാനക്കാരുടെ മക്കളിൽനിന്ന് ഇന്ത്യൻ സർക്കാർ ഉപരിപഠന സ്േകാളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.
സ്കോളർഷിപ് പ്രോഗ്രാം ഫോർ ഡയസ്പോറ ചിൽഡ്രൻ എന്നറിയപ്പെടുന്ന സ്കോളർഷിപ് പ്രോഗ്രാമിനായി 17 മുതൽ 21 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 150 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 30 ആണ്. www.spdcindia.gov.in/login/guideline.php എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




