#MM_തലക്കെട്ട്_1
ബൗഷറിലും അൽ ഖൂദിലും രണ്ടിടങ്ങളിലായി തമാസകേന്ദ്രങ്ങളിൽ തീ പിടുത്തം ഉണ്ടായി. ബൗഷറിൽ 12 താമസ്‌കേന്ദ്രങ്ങൾ കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന 9 വാഹനങ്ങളും കത്തി നശിച്ചു.അൽ ഖൂദിൽ മലയാളി കുടുംബം താമസിച്ച് വില്ലയിലാണ് അഗ്നിബാധയുണ്ടായത്. എസിയിൽ നിന്നാണ് തീപടർന്നത് . ഷോർട്ട് സർക്യൂട്ടാണ് കാരണം. രണ്ടിടങ്ങളിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വേനൽ കടുക്കുന്നതോടെ തീപിടുത്തങ്ങൾ പതിവായിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് മിക്കയിടങ്ങളിലും തീപിടിത്തത്തിന് കാരണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
==============================================
#MM_തലക്കെട്ട്_2
വഞ്ചന സുതാര്യതയില്ലായ്മ എന്നീ കുറ്റങ്ങൾക്ക് ഓട്ടോമൊബൈൽ കമ്പനിക്ക് 2000 റിയാൽ വീതം പിഴ ശിക്ഷ വിധിച്ചതായി ഉപഭോക്ത്ര സംരക്ഷണ അതോറിറ്റി അറിയിച്ചു .പരസ്യത്തിൽ പറഞ്ഞ പ്രകാരമുള്ള വാഹനം ഉപഭോക്താവ് 100 റിയാൽ നൽകി ബുക്ക് ചെയ്തു. എന്നാൽ നടപടികളെല്ലാം പൂർത്തിയാക്കിയപ്പോൾ വാഹനം മറ്റൊരാൾക്ക് വിറ്റതായാണ് പരാതി.
===================================================
#MM_തലക്കെട്ട്_3
ബത്തിനാ എക്സ്പ്രസ് ഹൈവേ മെയ് 7ന് പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ഈ ഹൈവേ വരുന്നതോട് കൂടി മസ്കറ്റിൽ നിന്നും സുഹാറിലേക്കും ദുബായ്ലേക്കുമുള്ള യാത്ര കൂടുതൽ സുഗമമാകും.
===========================================================
#MM_തലക്കെട്ട്_4
ബു ആലിയിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. സിവിൽ ഡിഫൻസ് തക്കസമയത്ത് എത്തി തീയണച്ചത് കാരണം സംഭവത്തിൽ ആർക്കും പരിക്കില്ല .വാഹനം ഏതാണ്ട് പൂർണമായി കത്തിനശിച്ചു
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




