#MM_തലക്കെട്ട്_1
റോയൽ ഒമാൻ പോലീസിന്റെ ഒരു തീരദേശ കപ്പലിൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് വെച്ച് തീപിടുത്തമുണ്ടായി.സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വന്ന വാർത്ത റോയൽ ഒമാൻ പോലീസ് ശരി വെച്ചു. ആളപായമോ പരിക്കുകലോ റിപ്പോർട്ട് ചെയ്തിട്ടില്ല.
=======================================
#MM_തലക്കെട്ട്_2
കടുത്ത വേനലിലേക്ക് കാലാവസ്ഥ മാറുന്നതിെൻറ സൂചനയായി ഒമാനിൽ ഇന്നലെ പരക്കേ മഴ ലഭിച്ചു.അമിറാത്തിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്.സുഹാർ, സഹം, സമാഇൗൽ, ബർക്ക എന്നിവിടങ്ങളിലും മഴയുണ്ടായി.ബുറൈമിയിൽ സാമാന്യം ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടായി.
==============================================
#MM_തലക്കെട്ട്_3
റേഡിയോഏഷ്യ 1269AM റേഡിയോയും മസ്കറ്റ് മലയാളീസും സംയുക്തമായി നടത്തിയ വിഷുക്കൈനീട്ടം 2018, sms അയച്ചവരിൽ നിന്നും അഞ്ചു പേരെ തിരഞ്ഞെടുത്തു. ശ്രീവിദ്യ രവി, രാധാകൃഷ്ണ കുറുപ്പ്, രഘു വാരിയർ, നിത, ഷൈനി മനോജ് എന്നിവർക്കാണ് സമ്മാനങ്ങൾ ലഭിച്ചത്.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, അബീർ ഹോസ്പിറ്റൽ, നൂർ ഗസൽ എന്നിവർ വിഷകൈനീട്ടം സ്പോൺസർ ചെയ്തു. വിജയികൾക്ക് റേഡിയോ ഏഷ്യയെ പ്രതിനിധീകരിച്ച് ഷില്ലിൻ പൊയ്യാറ, സൈഫ് വളാഞ്ചേരി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി ഹെഡ് നജീബ്, നിതിൻ, ഒപ്പം മറ്റു സഹപ്രവർത്തകർ, അബീർ ഹോസ്പിറ്റൽ മാർക്കറ്റിങ് വിഭാഗം മെറിൻ, ബിന്ദു, കൂടാതെ മസ്കറ്റ് മലയാളീസ് പ്രതിനിധികളും നേരിട്ട് ചെന്ന് സമ്മാനങ്ങൾ നൽകുകയായിരുന്നു.
=================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.
Rekha Prem




