#MM_തലക്കെട്ട്_1
പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഒമാനിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതായി വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങൾ കൂടാതെ, സാമൂഹിക മാധ്യമങ്ങൾ , പരസ്യ പലകകൾ തുടങ്ങിയവായിലും പുകയിലയോ അനുബന്ധ ഉത്പന്നങ്ങളുടെയോ പരസ്യം പാടില്ലെന്നും ഇവ പൂർണമായി നിരോധിച്ചതായും വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
=================================================================
#MM_തലക്കെട്ട്_2
രാജ്യത്ത് ഭൂചലനവും ഭൗമാന്തർചലനങ്ങളും നിരീക്ഷിക്കാൻ സു ൽത്താൻ ഖാബൂസ് സർവകലാശാല 68 കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങുന്നു. നിലവിൽ രാജ്യത്ത് 20 സ്ഥിരം ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളാണ് ഉള്ളത്.
================================================================
#MM_തലക്കെട്ട്_3
വിവിധ കേസുകളിലായി ഏഴു വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.മദ്യക്കച്ചവടം നടത്തിയ മൂന്നു ഏഷ്യൻ വംശജർ ഗാല ഇൻഡസ്ട്രിയൽ മേഖലയിൽ നിന്ന് പിടിയിലായി. മസ്കത്ത് വിമാനത്താവളം വഴി മരിജുവാനയും മയക്കുഗുളികകളും കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജൻ പിടിയിലായതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. വഞ്ചന, ദുർമന്ത്രവാദം എന്നീ കുറ്റങ്ങൾക്ക് സീബിൽനിന്ന് ആഫ്രിക്കൻ വംശജനും അറസ്റ്റിലായി.
================================================================
#MM_തലക്കെട്ട്_4
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി നൗഫൽ ആബിദ റഹീം (25) റൂവിയിൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്വകാര്യ നിർമാണ കമ്പനിയുടെ ഒാഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായ നൗഫൽ രണ്ടുവർഷത്തിലധികമായി ഒമാനിലുണ്ട്.ജോലി ചെയ്തിരുന്ന കമ്പനി പൂട്ടിയതിനെ തുടർന്ന് മറ്റു പ്രൊജക്ടുകളിൽ സഹകരിച്ചുവരുകയായിരുന്നു. വിസ കാൻസൽ ചെയ്ത് വൈകാതെ ഖത്തറിലേക്ക് പോകാനിരിക്കുകയുമായിരുന്നു.
================================================================
#MM_തലക്കെട്ട്_5
സഞ്ചാരികളുടെ സൗകര്യാർത്ഥം കസബ് ബാസ ബീച്ചിൽ എട്ടു പോർട്ടബിൾ ടോയ്‌ലറ്റുകൾ സ്ഥാപിച്ചതായി മുസണ്ഡം നഗരസഭ അറിയിച്ചു. കുടുംബങ്ങൾ കൂടുതലായി എത്തുന്നതിനാലാണ് ഈ നടപടി.
================================================================
#MM_തലക്കെട്ട്_6
സംസ്കരിച്ച ജലം ഉപയോഗിച്ച് ജലസേചനം നടത്തിയ കൃഷി തോട്ടം അടപ്പിച്ചതായി റീജിയണൽ മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. സംസ്കരിച്ച ജലം ഉപയോഗിച്ചുള്ള ജലസേചനം അനധികൃതമാണെന്ന് നഗരസഭ നേരത്തെ അറിയിച്ചിരുന്നു.
==============================================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




