#MM_തലക്കെട്ട്_1
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. വിലയിൽ മാറ്റമില്ല.മാർച്ചിലെ വില തന്നെ തുടരുമെന്ന് അധികൃതർ അറിയിച്ചു.M91 ലിറ്ററിന് 205 ബൈസ, M95 പെട്രോളിന് ലിറ്ററിന് 216 ബൈസ, ഡീസലിന് 238 ബൈസയുമാണ് ഈ മാസത്തെ വില.
====================================================
#MM_തലക്കെട്ട്_2
പ്ലാസ്റ്റിക് വസ്തുക്കൾ അടങ്ങിയ മുട്ട കണ്ടെത്തിയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വിഡിയോ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.
======================================
#MM_തലക്കെട്ട്_3
പയ്യന്നൂർ ഫെസ്റ്റ് ഈ മാസം ആറിന് അൽഫലാജിൽ വെച്ച് നടക്കും. മഞ്ജുലൻ് സംവിധാനം ചെയ്ത് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ "കേളു " എന്ന നാടകമാണ് ഈ വർഷത്തെ ഫെസ്റ്റിന്റെ പ്രത്യേകത.കഴിഞ്ഞ വര്ഷം മഞ്ജുളൻ സംവിധാനം ചെയ്ത പയ്യന്നുർ വേദി അവതരിപ്പിച്ച "മഴപ്പാട്ട്" പ്രേക്ഷകരുടെ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
.ഫെസ്റ്റിന് പ്രവേശനം സൗജന്യമാണ്. ഗേറ്റ് വൈകീട്ട് 5.30 -നു തുറക്കും.ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് പ്രവേശനം.
================================================
#MM_തലക്കെട്ട്_4
മലപ്പുറം സ്വദേശിയായ സുരേഷ് ( 45 ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അസൈബ സുബൈർ ഓട്ടോമോട്ടിവിഎസിന് സമീപം ബിഡ്‌ലിംഗ് മെറ്റീരിയൽ സ്ഥാപനം നടത്തി വരികയായിരുന്നു. താമസ സസ്ഥലത്താണ് മൃദദേഹം കണ്ടെത്തിയത്.
=================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




