#MM_തലക്കെട്ട്_1
ഒമാനിലെ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ കർശന മുന്നറിയിപ്പുമായി മാനവ വിഭവശേഷി മന്ത്രാലയം.അനധികൃത തൊഴിലാളികളെ ഒമാനിൽ കൊണ്ടുവരുന്നവരും അവർക്ക് ജോലി നൽകുന്നവരും നിലവിലെ നിയമ പ്രകാരം കർശന നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു.പരിഷ്കരിച്ച തൊഴിൽ നിയമ പ്രകാരം നിയമലംഘനത്തിന് പിടിയിലാകുന്നവരുടെ തൊഴിലുടമയിൽനിന്നും സ്പോൺസറിൽനിന്നും 2000 റിയാൽ വരെ പിഴ ചുമത്തും.പിടിയിലാകുന്നയാളുടെ മടക്കയാത്രക്കുള്ള ചെലവ് തൊഴിലുടമ വഹിക്കേണ്ടിവരും. പിടിയിലാകുന്നയാൾ 800 റിയാൽ വരെ പിഴയടക്കണം. രാജ്യത്തുനിന്ന് നാടുകടത്തുകയും ഒമാനിൽ തൊഴിലെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
====================================================
#MM_തലക്കെട്ട്_2
സി.ബി.എസ്.ഇ പരീക്ഷ പേപ്പർ ചോർച്ച മൂലം പത്താം ക്‌ളാസ് ഗണിതം, പ്ലസ് ടു സാമ്പത്തിക ശാസ്ത്രം എന്നീ പരീക്ഷകൾ റദ്ദാക്കിയത് പരീക്ഷ കഴിഞ്ഞു നാട്ടിൽ പോകാനിരുന്നവരെയാണ് ബുദ്ധിമുട്ടിലാക്കിയത്. നിരവധി പേർക്കാണ് ഇത് മൂലം സാമ്പത്തിക നഷ്ട്ടം ഉണ്ടാകുന്നത്. ബജറ്റ് വിമാനങ്ങളായ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ക്യാൻസൽ ചെയ്യുമ്പോൾ ചെറിയ ഒരു ശതമാനമേ തിരികെ ലഭിക്കുകയുള്ളു. പുതുതായി ബുക്ക് ചെയ്യേണ്ടുന്ന ദിവസത്തെ അധികനിരക്കും നൽകേണ്ടി വരും.
======================================
#MM_തലക്കെട്ട്_3
അനധികൃത മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ദോഫാർ മേഖലയിൽ 134 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി കാർഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു.മാനവവിഭവശേഷി മന്ത്രാലയം, ആർ.ഒ.പി യുമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
================================================
#MM_തലക്കെട്ട്_4
ഫോൺ വിളിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ ആറു വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.നിരവധി മൊബൈൽ ഫോൺ, സിം കാർഡുകൾ എന്നിവയും പിടിച്ചെടുത്തു.
=================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




