#MM_തലക്കെട്ട്_1
തലസ്ഥാന നഗരിയിലെ ആറ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പുതിയ അധ്യയന വർഷത്തിലെ പ്രവേശനം പൂർത്തിയാവുന്നു.അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം നൽകിയതായി ഡയറക്ടർ ബോർഡ് അറിയിച്ചു.
കെ.ജി.മുതൽ ഒൻപത് വരെ 4422 കുട്ടികളാണ് ഇക്കുറി അപേക്ഷ നൽകിയത്.ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകിയാണ് അഡ്മിഷൻ എല്ലാ കുട്ടികൾക്കും നൽകിയിരിക്കുന്നത്. അടുത്ത വര്ഷം അൽ അൻസാബ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ഷിഫ്റ്റ് സമ്പ്രദായം പൂർണമായും നിർത്താൻ കഴിയുമെന്ന് ഡയറക്ടർ ബോർഡ് അറിയിച്ചു.
ഏപ്രിൽ 5 മുതൽ അഡ്മിഷൻ വെബ്സൈറ് വീണ്ടും സജീവമാകും. ഓൺലൈനിൽ അപേക്ഷകൾ പൂരിപ്പിച്ച് താല്പര്യമുള്ള സ്‌കൂളുകളിൽ രക്ഷിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ടി.സി വാങ്ങി കുട്ടികൾ പിരിഞ്ഞു പോവുന്ന ഒഴിവുകളിലേക്കാണ് ഇത്തരം അപേക്ഷകർക്ക് പ്രവേശനം ലഭിക്കുക.
====================================================
#MM_തലക്കെട്ട്_2
ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളെ നിയന്ത്രിക്കുന്ന ഡയറക്ടര്‍ ബോര്‍ഡിൻറെ പുതിയ ചെയർമാനായി ബേബി സാം സാമുവൽ കുട്ടിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ നാല് വർഷമായി ചെയർമാനായി തുടരുന്ന വിൽസൺ.വി.ജോർജിന്റെ കാലാവധി മാർച്ച് 31-ന് അവസാനിക്കും. ഏപ്രിൽ ഒന്ന് മുതൽ രണ്ടു വർഷത്തേക്കാണ് പുതിയ ബോർഡിന്റെ കാലാവധി.
പുതിയ ചെയർമാനും ബോർഡിനും മസ്കറ്റ് മലയാളീസിന്റ്അഭിനന്ദനങ്ങൾ! വിദ്യാർത്ഥികളുടെ സുഗമമായ ഭാവിക്കായി വേണ്ടുന്ന തീരുമാനങ്ങൾ കൈകൊള്ളുവാനും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
======================================
#MM_തലക്കെട്ട്_3
അറ്റകുറ്റ പണികളുടെ ഭാഗമായി ഖുറം ഫ്ലൈ ഓവർ രാത്രി അടച്ചിടുന്നത് ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു.റൂവി ഭാഗത്തേക്കുള്ള റോഡ് രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചു വരെയാണ് അടച്ചിടുക.
================================================
#MM_തലക്കെട്ട്_4
പഴകിയതും കാലാവധി കഴിഞ്ഞതുമായ സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത റെസ്റ്റോറന്റ് ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി പൂട്ടിച്ചു.മുസന്ദം ദാബയിലാണ് സംഭവം. 3400 റിയൽ പിഴ അടയ്ക്കാൻ കോടതി നിർദേശിച്ചു.
=================================================
#MM_തലക്കെട്ട്_5
ഇൻഷുറൻസ് തുക തട്ടാൻ വ്യാജ അപകടം സൃഷ്ടിക്കുകയും വാഹനത്തിന് തീ കൊളുത്തുകയും ചെയ്ത രണ്ട് സ്വദേശികൾ പിടിയിലായി.സുഹാറിലാണ് സംഭവം. അപകടം നടന്നതായും വാഹനത്തിന് തീ പിടിച്ചതായും പ്രതികൾ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ അപകടം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
======================================================
#MM_തലക്കെട്ട്_6
തെരുവ് കച്ചവടക്കാർക്കെതിരായ നടപടി മസ്കറ്റ് നഗരസഭ കർക്കശമാക്കുന്നു.ഖുറം ,അമിറാത് മേഖലകളിൽ നിരവധി പേരാണ് പിടിയിലായത്. പച്ചക്കറികളടക്കം നിരവധി ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു.
========================================================
#MM_തലക്കെട്ട്_7
ഓയിൽ ആൻഡ് ഗ്യാസ് വെസ്റ്റ് ഏഷ്യ പ്രദർശനത്തിനും സമ്മേളനത്തിനും ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെൻറ്ററിൽ തുടക്കമായി.ചൈന, ഇന്ത്യ, ഇറാൻ, ദക്ഷിണ കൊറിയ തുടങ്ങി 19 രാഷ്ട്രങ്ങളിൽ നിന്നുള്ള നാനൂറോളം പ്രദർശകർ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ചൈനീസ് പവിലിയനാണ് ഏറ്റവും വലുത്. 40 ഓളം കമ്പനികളാണ് ചൈനയിൽ നിന്ന് എത്തിയിരിക്കുന്നത്.
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




