#MM_തലക്കെട്ട്_1
ഈ മാസം 20ന് ഉൽഘാടനം ചെയ്യപ്പെടുന്ന പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിലേക്ക് അന്നേ ദിവസം വൈകീട്ട് മൂന്ന് മണി മുതൽ യാത്രക്കാരെ പ്രവേശിപ്പിച്ച് തുടങ്ങുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.നിലവിലെ വിമാനത്താവളത്തിൽ നിന്നും അവസാനത്തെ സർവീസ് ഉച്ചയ്ക്ക് 2. 45 നാണ്. ഇതിനുശേഷം ഈ ടെർമിനൽ പൂട്ടുമെന്ന് അധികൃതർ അറിയിച്ചു.പുറപ്പെടാനുള്ള യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം.വിസ ക്യാൻസൽ ചെയ്യാനുള്ളവർ 4 മണിക്കൂർ മുൻപ് എത്തണം.
====================================================
#MM_തലക്കെട്ട്_2
സഹം ഇന്ത്യൻ സ്‌കൂൾ ഉൽഘാടനം ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡേ നിർവഹിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചു മണിക്ക് സഹം ഹാളിലാണ് ഉൽഘാടനം നടന്നത്.ഏപ്രിൽ രണ്ട് മുതൽ ക്ലാസ്സുകൾ ആരംഭിക്കും.കെ.ജി. മുതൽ അഞ്ച് വരെയാണ് ഈ വര്ഷം ക്ലാസുകൾ ഉണ്ടാവുക.
======================================
#MM_തലക്കെട്ട്_3
ഭക്ഷണസാധനങ്ങൾ അനധികൃതമായി തെരുവിൽ വിൽപ്പന നടത്തിയ വിദേശികളെ അറസ്റ്റ് ചെയ്തതായി മസ്കറ്റ് നഗരസഭ അറിയിച്ചു.മബേല ഭാഗത്തു നിന്നാണ് ഇവർ പിടിയിലായത്.
================================================
#MM_തലക്കെട്ട്_4
പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച നടത്തിയ കേസിൽ നാല് സ്വദേശികളെ പോലീസ് പിടികൂടി . മസ്കറ്റ് നിന്നാണ് ഇവർ പിടിയിലായത്. ഇതോടെ തലസ്ഥാനത്ത് നടന്ന ഒൻപത് കേസുകൾക്കാണ തുമ്പുണ്ടായത്. ബലമായും ഭീഷണിപ്പെടുത്തിയുമാണ് ഇവർ കവർച്ച നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു . പോലീസ് ചമഞ്ഞ് വീടുകളിൽ അതിക്രമിച്ചുകയറിയും ആളൊഴിഞ്ഞ റോഡുകളിൽ തടഞ്ഞുനിർത്തിയും മറ്റും കവർച്ച നടത്തിയ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
പോലീസ് ഓഫീസറാണെന്നോ സി.ഐ.ഡി ആണെന്നോ പറഞ്ഞു സാധാരണ വസ്ത്രങ്ങളിൽ വരുന്നവരോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടണം. കാർഡ് നൽകുന്ന പക്ഷം ചിത്രവും മുഖവും തമ്മിലെ സാമ്യത പരിശോധിക്കണം. പോലീസ് യൂണിഫോമിലുള്ള ചിത്രമാവും തിരിച്ചറിയൽ കാർഡിൽ ഉണ്ടാവുക. വന്നയാൾ പോലീസ് ഓഫീസറാണ് ഉറപ്പാക്കാതെ റസിഡന്റ് അടക്കം തിരിച്ചറിയൽ രേഖകൾ കൈമാറരുത്. വീടുകളിൽ പരിശോധനക്കായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥരോടും സിഐഡികലോടും പബ്ലിക് പ്രോസിക്യൂഷൻ ഒപ്പിട്ട വാറന്റ് ആവശ്യപ്പെടാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പോലീസ് അറിയിച്ചു. അല്ലാത്തപക്ഷം വീട്ടിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കാം. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9119 എന്ന നമ്പറിൽ വിളിക്കുകയോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ വേണമെന്നും അധികൃതർ നിർദേശിച്ചു.
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




