#MM_തലക്കെട്ട്_1
രാജ്യത്ത് വിദേശികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്തുമാസത്തിനിടെ 20,717 വിദേശികളാണ് രാജ്യംവിട്ടത്. കഴിഞ്ഞ ഒരു ദശാബ്ദ കാലത്തോളം വർധനവിെൻറ പാതയിൽനിന്നാണ് വിദേശികളുടെ എണ്ണം താഴ്ചയിലേക്കുള്ള വഴിയിലെത്തിനിൽക്കുന്നത്. എല്ലാ രാജ്യക്കാരുടെ എണ്ണത്തിലും കുറവ് ദൃശ്യമാണ്
====================================================
#MM_തലക്കെട്ട്_2
സുൽത്താനേറ്റിലെ മത്സ്യബന്ധന മേഖലക്ക് ഉണർവുപകർന്ന് കൊഞ്ച് സീസണിന് തുടക്കമായി. ഏപ്രിൽ അവസാനം വരെ രണ്ടുമാസമാണ് കൊഞ്ചുബന്ധന സീസൺ നീണ്ടുനിൽക്കുക.വർഷത്തിൽ രണ്ടുമാസം മാത്രമുള്ള സീസൺ മേഖലയിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് സാമ്പത്തികമായും സാമൂഹികമായും ഏറെ പ്രാധാന്യമുള്ളതാണ്.
======================================
#MM_തലക്കെട്ട്_3
സഹം ഇന്ത്യൻ സ്‌കൂൾ ഈ മാസം പതിനാറിന് ഉത്ഘാടനം ചെയ്യും. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന് കീഴിലുള്ള ഇരുപതാമത് സ്‌കൂൾ ആണിത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ. ഇന്ദ്രമണിപാണ്ഡെ ഉത്ഘാടനം നിർവഹിക്കും.
==============================================
#MM_തലക്കെട്ട്_4
ഒമാൻ-ജോർദാൻ സൗഹൃദ കമ്മിറ്റിയുടെ യോഗം ചേർന്നു. ഒമാൻ സ്റ്റേറ്റ് കൌൺസിൽ അംഗങ്ങളും ജോര്ദാനിയാണ് സെനറ്റ് അംഗങ്ങളും ചേര്ന്നുളളതാണ് കമ്മിറ്റി. ഇരു രാഷ്ട്രങ്ങളും തമ്മിലെ നിലവിലെ സഹകരണം യോഗം അവലോകനം ചെയ്തു. സഹകരണം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.
==============================================
#MM_തലക്കെട്ട്_5
രാജ്യത്ത് ഫെബ്രുവരിയിൽ പണപ്പെരുപ്പത്തിൽ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച 0.49 ശതമാനം വർധനവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു.
================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




