#MM_തലക്കെട്ട്_1
ഒമാനിന്റെ പല ഭാഗങ്ങളിലും ശനിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
=========================================================
#MM_തലക്കെട്ട്_2
ഒമാനിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഇനി സ്വകാര്യമേഖലയിലും സേവനം ചെയ്യാം.പൊതു ആരോഗ്യ സ്ഥാപനങ്ങളിലെ തൊഴില്‍ സമയത്തിന് പുറമെയുളള സമയത്ത് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സേവനം ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. വിദേശികള്‍ ഉള്‍പ്പെടെയുളള ഡോക്ടര്‍മാര്‍ക്ക് ഇത് ഗുണകരമാകും. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ വിദേശി ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കഴിഞ്ഞ വര്‍ഷം നിരവധി വിദേശി ഡോക്ടര്‍മാര്‍ക്ക് പകരം സ്വദേശികളെ നിയമിച്ചിരുന്നു. ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു
==================================
#MM_തലക്കെട്ട്_3
മിഡിലീസ്റ്റിലെ മുൻനിര ആശുപത്രി ശൃംഖലയായ അബീർ മെഡിക്കൽ ഗ്രൂപ്പിെൻറ ഒമാനിലെ ആദ്യ ആശുപത്രി പ്രവർത്തനം ആരംഭിച്ചു.റൂവി ഹൈസ്ട്രീറ്റിലാണ് അത്യാധുനിക ചികിത്സാസൗകര്യങ്ങളോടെയുള്ള മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്.
============================================================
#MM_തലക്കെട്ട്_4
സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി തുടരാനുറച്ച് അധികൃതർ. സ്വദേശിവത്കരണത്തോത് പാലിക്കുക അല്ലെങ്കിൽ .നടപടി നേരിടുക എന്ന നയമാണ് സർക്കാറിേൻറതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
==============================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക




