#MM_തലക്കെട്ട്_1
മുവാസലാത്തിന് കീഴിലുള്ള വിമാനത്താവള ടാക്സി സർവീസ് ഇന്ന് ആരംഭിക്കും.നിലവിലെ നിരക്കിൽ അൻപത് ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്.പകൽ സമയങ്ങളിൽ മൂന്ന് റിയലിലാണ് തുടങ്ങുക. രാത്രി നിരക്കിൽ വ്യതാസമുണ്ട്.3 .6 റിയൽ മുതലാണ് നിരക്കുകൾ തുടങ്ങുക.
=========================================================
#MM_തലക്കെട്ട്_2
2018 മാർച്ച് 21 മുതൽ ടൂറിസ്റ്റ്, എക്സ്പ്രസ് വിസ അപേക്ഷകൾ ROP ഓൺലൈൻ വെബ്സൈറ്റിലൂടെ മാത്രമേ നൽകാൻ സാധിക്കുകയുള്ളു എന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
======================================================
#MM_തലക്കെട്ട്_3
ഒമാനിലെ കഴിഞ്ഞവർഷത്തെ ശരാശരി വാർഷിക പണപ്പെരുപ്പം 1.6 ശതമാനമെന്ന് സെൻട്രൽ ബാങ്കിെൻറ വാർഷിക റിപ്പോർട്ട്. ഇന്ധനവില വർധനയും വിവിധ യൂസർ ഫീസുകൾ കൂട്ടിയതുമാണ് പണപ്പെരുപ്പത്തിലെ ചെറിയ വർധനക്ക് കാരണം.==========================================================
#MM_തലക്കെട്ട്_4
മത്ര സബാദിയയില് ജലവിതരണ പൈപ്പ് പൊട്ടിയതിനാല്‍ മത്രയിലും പരിസരങ്ങളിലും ശനിയാഴ്ച ഉച്ചവരെ ജലവിതരണം മുടങ്ങി. രാവിലെ 11ഓടെയാണ് പൊട്ടിയ പൈപ്പ് ശരിപ്പെടുത്തി ജലവിതരണം സാധാരണ ഗതിയിലായത്
========================================================
#MM_തലക്കെട്ട്_5
ബോഷറിലെ അനധികൃത നിർമാണ പ്രവൃത്തികൾ മസ്കത്ത് നഗരസഭ പൊളിച്ചുനീക്കി. 75ഒാളം ഉത്തരവുകളാണ് നടപ്പാക്കിയത്. നഗരസഭയുടെ ലീഗൽ ഫോളോഅപ്പ് ഡിപ്പാർട്ട്മെൻറ് റോയൽ ഒമാൻ പൊലീസിെൻറയും പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്ട്മെൻറിെൻറയും സഹകരണത്തോടെയാണ് നടപടിയെടുത്തത്. അനധികൃത നിർമാണ പ്രവൃത്തികൾക്കെതിരെ നഗരസഭ നടപടി കർക്കശമാക്കിയിട്ടുണ്ട്. കെട്ടിടങ്ങളിൽ അനുമതിയില്ലാത്ത നിർമാണ പ്രവൃത്തികൾ നടത്തുന്നവരിൽനിന്ന് പിഴ ഇൗടാക്കുമെന്ന് നഗരസഭ അടുത്തിടെ അറിയിച്ചിരുന്നു. കെട്ടിടങ്ങളുടെ പുറംഭിത്തിയുടെ നിറം മാറ്റുക, മേൽക്കൂരയിൽ ഷീറ്റ് വിരിക്കുകയോ പക്ഷിക്കൂട് സ്ഥാപിക്കുകയോ ചെയ്യുക, പെർമിറ്റില്ലാെത വീടിനോട് കൂട്ടിച്ചേർക്കലുകൾ നടത്തുക എന്നിവ നിയമലംഘനങ്ങളുടെ പരിധിയിൽ പെടും.
=======================================================
#MM_തലക്കെട്ട്_6
ഒമാനിലെ ദുഖം തുറമുഖത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുണ്ടാക്കിയ ധാരണ പ്രകാരമാണ് ഈ അനുമതി.
=======================================================
#MM_തലക്കെട്ട്_7
സ്വകാര്യ ട്യൂഷനുകള്‍ക്ക് തടയിടാന്‍ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം. താമസ സ്ഥലങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന സ്വകാര്യ ട്യൂഷന് സംവിധാനം സ്കൂളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പഠനത്തില്‍ പിന്നിലാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ നിന്ന് തന്നെ ആവശ്യമായ ക്ലാസുകള്‍ ഒരുക്കണമെന്നും വിദ്യാഭ്യാസമന്ത്രാലയം ആവശ്യപ്പെട്ടു.
===============================================================
#MM_തലക്കെട്ട്_8
സ്വദേശിവത്കരണം പാലിക്കാത്ത 199 സ്വകാര്യ കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തി വെച്ചതായി
മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഏതാണ്ട് 16,444 വിദേശ തൊഴിലാളികളാണ് ഈ കമ്പനികളിൽ ജോലി ചെയ്ത് വരുന്നത്.തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നതും , നിലവിലുള്ളവ പുതുക്കുന്നതുമടക്കം നിർത്തി വെച്ച സേവനങ്ങളിൽ ഉൾപെടും.
===============================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്‍ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




