#MM_തലക്കെട്ട്_1
തലസ്ഥാനനഗരിയിലെ 6 ഇന്ത്യൻ സ്കൂളുകളിലെ അടുത്ത അധ്യയനവർഷത്തെ പ്രവേശനത്തിന് നാലായിരത്തിലധികം പുതിയ അപേക്ഷകരെത്തി. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി വ്യാഴാഴ്‌ച ആയിരുന്നു. ഓൺലൈൻ നറുക്കെടുപ്പ് വഴിയാണ് പ്രവേശനം നടക്കുക.
=========================================================
#MM_തലക്കെട്ട്_2
പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കുന്ന നടപടി നഗരസഭ തുടരുന്നു. ഖുറം, അൽ സറൂജ് മേഖലയിൽ ഉപേക്ഷിച്ച് നിലയിലുള്ള വാഹനങ്ങൾക്കൊപ്പം അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങളും നഗരസഭയുടെ യാർഡിലേക്ക് നീക്കി.
=======================================================
#MM_തലക്കെട്ട്_3
പൊതുസ്ഥലം ഉപയോഗപ്പെടുന്ന കോഫി ഷോപുകൾ ഇനിമുതൽ അധികം വാടക നൽകേണ്ടിവരും. ഫെബ്രുവരി ഒന്നുമുതൽ നഗരസഭയുടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഒരു ചതുരശ്ര മീറ്ററിന് മാസത്തിൽ അഞ്ച് റിയാലാണ് ഇനിമുതൽ ഈടാക്കുക. നേരത്തെ വർഷത്തിൽ ഒരു റിയാൽ മാത്രം ആയിരുന്നു നിരക്ക്
==========================================================
#MM_തലക്കെട്ട്_4
ദുഖം പ്രത്യേക സാമ്പത്തിക മേഖലയിലെ പ്രധാന പദ്ധതികളിൽ ഒന്നായ സെബാസിക് ആസിഡ് പ്ലാന്റ് അടുത്തമാസം കമ്മീഷൻ ചെയ്യും . പ്രതിവർഷം 30,000 ടൺ ആണ് ഉത്പാദനശേഷി. നൂറ് ശതമാനവും കയറ്റുമതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കമ്പനി 67.2 ദശലക്ഷം ഡോളർ മുതൽമുടക്കിൽ ആണ് സ്ഥാപിച്ചത്.
========================================================
#MM_തലക്കെട്ട്_5
പലസ്തീൻ സന്ദർശനത്തിനിടെ ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവി മസ്ജിദുൽ അഖ്‌സ സന്ദർശിച്ച് പ്രാർത്ഥന നിർവഹിച്ചു. അറബ് മന്ത്രിമാർ അപൂർവമായാണ് മസ്ജിദുൽ അഖ്‌സ സന്ദർശിക്കാറുള്ളത്.
=======================================================
#MM_തലക്കെട്ട്_6
വ്യാഴാഴ്ച ഒമാനിൽ മൂന്നിടങ്ങളിൽ വീടുകൾക്ക് തീപിടിച്ചു .ആർക്കും പരിക്കില്ല . സലാല, ഇബ്രി, നിസ്വ എന്നിവിടങ്ങളിലാണ് തീ പിടുത്തമുണ്ടായത് .അപകടമില്ലാതെ തീയണയ്ക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു
=======================================================
Banner courtesy : മായാവി Habin K Hari
( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.com സന്ദര്‍ശിക്കുക.




